പോലീസ് വകുപ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്(ട്രെയിനി) കാറ്റഗറി നമ്പര്‍ 669/22, 670/22, 671/22, ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി) കാറ്റഗറി നമ്പര്‍ 672/22, 673/22 തസ്തികകളിലേക്കുള്ള ശാരീരിക അളവെടുപ്പും പൊതു കായികക്ഷമതാ പരീക്ഷയും ജനുവരി 30, 31, ഫെബ്രുവരി 1, 2, 3 തീയതികളില്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചോറ്റാനിക്കരയിലും ജനുവരി 30, 31, ഫെബ്രുവരി 1, 2 തീയതികളില്‍ ഗവ.പോളിടെക്‌നിക് കോളേജ് കളമശേരിയിലും നടത്തുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്/എസ്.എം.എസ് വഴി നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റ്, മറ്റ് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നിര്‍ദ്ദേശിച്ച തീയതിയിലും സമയത്തും മേല്‍പ്പറഞ്ഞ കേന്ദ്രത്തില്‍ ഹാജരാകണം.