വയനാട് മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും തിങ്കളാഴ്‌ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 50 ഓളം മരണം സ്ഥിരീകരിച്ചു. സംഖ്യ ഇനിയും ഉയരാൻ സാധ്യത.
മേപ്പാടിയിലെ സർക്കാർ ആശുപത്രിയിലെത്തിച്ച 18 പേരും വിംസ് ആശുപത്രിയിൽ 6 പേരുമാണ് മരിച്ചത്. ചാലിയാർ പുഴയിലൂടെ 7 മൃതദേഹങ്ങളാണ് ഒഴുകിയെത്തിയിട്ടുള്ളത്.
എഴുപതോളം പേർ രണ്ട് ആശുപത്രികളിലുമായി ചികിത്സയിലാണ്. വൻ ഉരുൾപൊട്ടലുണ്ടായ മുണ്ടകൈയിൽ ഇതുവരെ രക്ഷാപ്രവർത്തകർക്ക് കടക്കാനായിട്ടില്ല.
മുണ്ടകൈയിൽ വൻ നാശനഷ്ടമുണ്ടായെന്നാണ് വിവരം. അവിടുത്തെ വിവരങ്ങൾ കൂടി പുറത്തുവരുമ്പോൾ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.