അതിഥി തൊഴിലാളികളുടെ സമ്പൂര്‍ണ വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കുന്ന അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ ജില്ലയില്‍ പുരോഗമിക്കുന്നു. പോര്‍ട്ടല്‍ വഴി 4633 അന്യസംസ്ഥാന തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്തെത്തുന്ന എല്ലാ അന്യസംസ്ഥാന തൊഴിലാളികളെയും തൊഴില്‍ വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായാണ് അതിഥി പോര്‍ട്ടല്‍ ആരംഭിച്ചത്. അതിഥി തൊഴിലാളികള്‍ക്കുപുറമേ, അവരുടെ കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ക്കും തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാം. athidhi.lc.kerala.gov.in പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്ന വ്യക്തിവിവരങ്ങള്‍ എന്റോളിംഗ് ഓഫീസര്‍ പരിശോധിച്ച് ഉറപ്പുവരുത്തും. കരാറുകാരും തൊഴിലുടമകളും പുതുതായി വന്ന അതിഥി തൊഴിലാളികളെയും നിലവില്‍ രജിസ്റ്റര്‍ ചെയ്യാത്തവരെയും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.