അത്തംനാളിലെ അത്തച്ചമയം

കൊച്ചി മഹാരാജാക്കന്മാരും കോഴിക്കോട് സാമൂതിരിമാരും ചിങ്ങമാസത്തിലെ അത്തംനാളില്‍ ആഘോഷിച്ചിരുന്ന ഉത്സവമായിരുന്നു അത്തച്ചമയം. എറണാകുളം ജില്ലയിലുള്ള തൃക്കാക്കര ക്ഷേത്രത്തില്‍ കര്‍ക്കിടകത്തിലെ തിരുവോണം മുതല്‍ ചിങ്ങത്തിലെ തിരുവോണം വരെ ഇരുപത്തിയെട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഒരുത്സവമുണ്ടായിരുന്നു. അത്തം മുതലുള്ള അവസാനത്തെ പത്ത് ദിവസങ്ങളില്‍ മഹോത്സവം കൊണ്ടാടിയിരുന്നു. ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ കൊച്ചിരാജാവും കോഴിക്കോട് സാമൂതിരിയും എഴുന്നള്ളുമായിരുന്നു.
കൊച്ചിരാജാവിന്‍റെ ഭരണകാലത്ത് എറണാകുളം ജില്ലയിലെ തൃക്കാക്കരയായിരുന്നു ആസ്ഥാനം. അത്തം നാളില്‍ കൊച്ചിരാജാവ് തൃപ്പൂണിത്തുറയില്‍ നിന്നും തൃക്കാക്കരയിലേക്ക് ക്ഷേത്രദര്‍ശനത്തിനായി എഴുന്നള്ളുമായിരുന്നു. ഈ ദിവസം രാജാവ് പ്രജകള്‍ക്കും ദര്‍ശനം നല്‍കിയിരുന്നു. തൃക്കാക്കരയിലേക്കുള്ള എഴുന്നള്ളിപ്പ് തന്നെ രാജപ്രൗഢി കാണിക്കുക എന്നതായിരുന്നു. അങ്ങനെയായിരുന്നു അത്തച്ചമയത്തിന്‍റെ തുടക്കം. എല്ലാ മതവിഭാഗക്കാരും ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നു. അത്തച്ചമയദിവസം ജാതിമതഭേദമന്യേ എല്ലാവര്‍ക്കും കോട്ടയ്ക്കകം കോട്ടയില്‍ പ്രവേശിക്കാമായിരുന്നു. രാമവര്‍മ്മ പരീക്ഷിത്തു തമ്പുരാന്‍റെ കാലത്തായിരുന്നു അവസാനമായി അത്തച്ചമയം നടന്നത്. രാജഭരണം അവസാനിച്ചപ്പോള്‍ ഈ ആഘോഷവും നടക്കാതെയായി.
അത്തംനാളില്‍ അതിരാവിലെ കൊച്ചിരാജാവിന് ചമയം ചാര്‍ത്തും. അതോടെ അത്തച്ചമയഘോഷയാത്ര ആരംഭിക്കും. കൊച്ചിരാജാവിന്‍റെ ശത്രുരാജ്യമായ ഇടപ്പള്ളിയിലാണ് തൃക്കാക്കര സ്ഥിതി ചെയ്തിരുന്നത്. യാത്ര പകുതി വഴിയെത്തുമ്പോള്‍ ഒരാള്‍ വന്ന് തൃക്കാക്കരയില്‍ ഇത്തവണ ഉത്സവമില്ലെന്ന് പറയുന്നു. രാജാവ് തിരിച്ചുപോവുകയും ചെയ്യും. ശത്രുരാജ്യത്തില്‍ കാലുകുത്താതിരിക്കാനാണ് ഇങ്ങനെയൊരു ചടങ്ങ് ചെയ്തിരുന്നത്.
പിന്നീട് 1960 – കളില്‍ സര്‍ക്കാറിന്‍റെ കീഴിലാണ് അത്തച്ചമയം പുനരാരംഭിച്ചത്. ഇന്ന് ഇതൊരു സാമൂഹികആഘോഷമായി മാറിയിരിക്കുന്നു. അത്തം ദിനത്തില്‍ തൃപ്പൂണിത്തുറയില്‍ നടക്കുന്ന ആഘോഷത്തില്‍ കേരളത്തിന്‍റെ കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം, തിരുവാതിരകളി, തെയ്യം, പുലികളി തുടങ്ങിയവയുടെ ഫ്ളോട്ടുകള്‍ അവതരിപ്പിക്കപ്പെടുന്നു. ചെണ്ടമേളവും പഞ്ചവാദ്യവും അകമ്പടിയായിട്ടുണ്ടാകും. അത്തച്ചമയത്തില്‍ അണിയിച്ചൊരുക്കിയ ആനകളും നാടോടികലാരൂപങ്ങളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.

Leave a Reply

spot_img

Related articles

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...