കോട്ടയം വടവാതൂരിൽ നിരവധി വീടുകളിൽ മോഷണ ശ്രമം

കോട്ടയത്ത് വടവാതൂരിന് സമീപം മാധവൻ പടിയിൽ നിരവധി വീടുകളിൽ മോഷണ ശ്രമം.

മാധവൻപടി ജംഗഷന് സമീപമുള്ള അടുത്തടുത്തുള്ള അഞ്ചു വീടുകളിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്.

വീടുകളിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ മോഷ്ടാവ് നശിപ്പിച്ചിട്ടുണ്ട്.

എങ്കിലും ക്യാമറ ദൃശ്യങ്ങളിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.

മെലിഞ്ഞ്, ഉയരം കൂടിയ 40 വയസിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷനാണ് കവർച്ചാ ശ്രമം നടത്തിയിരിക്കുന്നത്.

പ്രദേശവാസികളായ സരിൻ, ലില്ലിക്കുട്ടി, പി.ടി മാത്യു, മോൻസി, വർഗീസ് തുടങ്ങിയവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്.

ഒരു വീട്ടിൽ ജനൽ കമ്പി വളച്ച് അകത്തുകയറാൻ ശ്രമം നടത്തിയിട്ടുണ്ട്.

മറ്റൊരു വീട്ടിൽ, മോഷ്ടാവ് കയറിയത് മനസിലാക്കി പോലീസിനെയും, വിജയപുരം പഞ്ചായത്ത് വാർഡ് മെമ്പറെയും അറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ് പരിശോധന നടത്തിയപ്പോഴാണ് സമീപ വീടുകളിലും മോഷണശ്രമം നടത്തിയത് വ്യക്തമായത്.

എന്നാൽ പിറ്റേന്ന് മാത്രമാണ് കൂടുതൽ വീടുകളിൽ കയറിയതായി വ്യക്തമായത്.

ഒരുമാസം മുമ്പ് സമാനമായ രീതിയിൽ മിൽമ ഡയറിക്ക് സമീപമുള്ള രണ്ട് വീടുകളിൽ മോഷണശ്രമം നടന്നിരുന്നു.

മണർകാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

spot_img

Related articles

നഴ്സ് ദമ്പതികളുടെ മരണം: പൊലീസ് റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ; യുവതിയുടേത് കൊലപാതകം

വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിനെ നടുക്കിയ മലയാളി നഴ്സ് ദമ്പതികളുടെ മരണം പുറംലോകമറിയുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി നഴ്സ് ദമ്പതികളെ...

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം. മൂന്നാറിൽ റിസോർട്ട് നടത്തുന്ന താഴത്തങ്ങാടി സ്വദേശിയിൽ നിന്നാണ് 20...

ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

കണ്ണൂർ കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കെ കെ രാധാകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ വി വി...

കാസര്‍കോട് ഹോട്ടലുടമയുടെ വീട്ടില്‍ വൻ കഞ്ചാവ് വേട്ട

കാസര്‍കോട് ഉദുമ ബാര മുക്കുന്നോത്ത് ഹോട്ടലുടമയുടെ വീട്ടില്‍ നിന്ന് 11 കിലോഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന്...