സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരത്തിന് ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി. കെ അര്‍ഹനായി. 2022 ലെ പുരസ്കാരമാണ് ലഭിച്ചിരിക്കുന്നത് . കോഴിക്കോട് പേരാമ്പ്ര എ.എസ്.പി ആയിരിക്കെ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട സംഘം, ഇര്‍ഷാദ് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി വധിച്ച കേസിലെ കുറ്റാന്വേഷണ മികവിനാണ് അംഗീകാരം. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയും 2018 ഐ.പി.എസ്. ബാച്ചിലെ ഉദ്യോഗസ്ഥനുമാണ് . നവംബര്‍ 14 ന് ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റ അദ്ദേഹം ഒറ്റപ്പാലം, തലശ്ശേരി, പേരാമ്പ്ര എന്നീ സ്ഥലങ്ങളില്‍ എ എസ് പി യായും, കെ എ പി 4 ബറ്റാലിയന് കമാന്‍ഡന്റ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എസ്.പിക്ക് പുറമെ ജില്ലയിൽ നിന്ന് ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിൽ നിന്നുള്ള നാല് പേർ ഉൾപ്പടെ ആകെ 9 ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതിലഭിച്ചു.