കുട്ടിരാഷ്ട്രപതിയും കുട്ടിസ്പീക്കറുമുള്ള ബാലപാര്‍ലമെന്റ്

പാര്‍ലമെന്റിന്റെ തികഞ്ഞ രൂപത്തിലും ഭാവത്തിലും കുട്ടികളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാലപാര്‍ലമെന്റ്. ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍  മല്ലപ്പള്ളി മാര്‍ ഡയനേഷ്യസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ബാലപാര്‍മെന്റില്‍ കുട്ടികള്‍ സംരക്ഷിക്കപ്പെടുകയും അവരുടെ വികസനാവശ്യങ്ങള്‍ നിറവേറ്റപ്പെടുകയും ചെയ്യുകയെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച പാര്‍ലമെന്റില്‍ നന്ദി പ്രമേയവും ഭേദഗതി ചര്‍ച്ചയും നടന്നു. വിദ്യാഭ്യാസ അവകാശത്തെക്കുറിച്ചും കുട്ടികളുടെ ആരോഗ്യത്തിലുണ്ടാകേണ്ട ഇടപെടലുകള്‍ സംബന്ധിച്ചും ബാലവേല, ബാലവിവാഹം, ബാലപീഢനം, ശിശുമരണനിരക്ക്,  ശാസ്ത്രബോധത്തീലൂന്നി സമൂഹം മുന്നോട്ടു പോകേണ്ടതിനെ സംബന്ധിച്ചും ഈ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഗൗരവപൂര്‍വം അവതരിപ്പിച്ചു. തുടര്‍ന്നു നന്ദിപ്രമേയത്തിനുള്ള പ്രധാനമന്ത്രിയുടെ മറുപടിക്ക് ശേഷം ഭരണഘടനയുടെ ആമുഖം വായിച്ച് പാര്‍ലമെന്റ് പിരിഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി തെരഞ്ഞെടുത്ത 30 കുട്ടികളാണ് പാര്‍ലമെന്ററ് നേതാക്കളായി  പരിപാടി നയിച്ചത്. കുട്ടികളുടെ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തില്‍ കുട്ടിനേതാക്കള്‍ക്ക് ക്യാമ്പ് സംഘടിപ്പിച്ച് പരിശീലനവും നല്‍കിയിരുന്നു. രാഷ്ട്രപതിയായി എയ്ഞ്ചല്‍ എലിസബത്ത് ബിനോജും സ്പീക്കറായി അലന്‍ സാം വിനുവും  പ്രധാനമന്ത്രിയായി അമൃത് മനുവും പ്രതിപക്ഷനേതാവായി വി നീരജയും ബാലപാര്‍ലമെന്റിനെ മികവുറ്റതാക്കി.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...