വർഷങ്ങളായി പൂക്കാത്ത ലില്ലിയും ഓർക്കിഡും എത്രയും വേഗം പൂക്കാൻ ഒരു സൂത്രമുണ്ട്. ഈ രണ്ടു ചെടികളും കുഴപ്പമില്ലാതെ വളരുന്നു എങ്കിലും ചിലവ ചിലപ്പോൾ പൂത്തുലയാൻ വളരെ വൈകാറുണ്ട്. വാഴപ്പഴ തൊലി ആണ് ഇതിനു വേണ്ടത്. വാഴപ്പഴ തൊലിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ലില്ലി ചെടിക്ക് അത്യാവശ്യമായ ഒരു പോഷകമാണ്. അതുപോലെ തന്നെയാണ് ഓർക്കിഡിൻ്റെ കാര്യവും.
ചെയ്യേണ്ടത് ഇതാണ്. വാഴപ്പഴത്തിൻ്റെ തൊലി ശുദ്ധജലത്തിൽ രണ്ടുമൂന്നു ദിവസം ഇട്ടുവയ്ക്കുക. എന്നിട്ട് ഈ വെള്ളം അൽപാൽപ്പമായി ചെടികളിലേക്ക് ഒഴിച്ചു കൊടുക്കുക.
മറ്റു വളങ്ങൾ ഇടുന്നതിനേക്കാൾ വേഗത്തിൽ ഈ ലായനി ഗുണം ചെയ്യും. ഒരു പൈസയും ചിലവും ഇല്ല. ഈ വെള്ളം ഒഴിച്ച ശേഷം വർഷം മുഴുവൻ ഓർക്കിഡ് ലില്ലിയും പൂത്തുലയുന്നുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു.
എല്ലാ ചെടികൾക്കും ഈ വാഴപ്പഴ തൊലി വെള്ളം മികച്ച ഫലം ചെയ്യുമെന്ന് ഉപയോഗിച്ചു നോക്കിയവർ പറയുന്നുണ്ട്. ഈ വിവരം ഇൻ്റർനെറ്റിൽ ചിലർ വെളിപ്പെടുത്തിയതാണ് വൈറലായത്. പൂക്കാത്ത ഏത് ചെടിയും പുഷ്പിക്കാൻ വാഴപ്പഴത്തിൻ്റെ തൊലി ഒരു മികച്ച ഔഷധമാണെന്ന് തന്നെ തെളിഞ്ഞിട്ടുണ്ട്. വാഴപ്പഴത്തിൻ്റെ തൊലി ഒരാഴ്ചയോ അതിൽ കൂടുതലോ വെള്ളത്തിലിട്ടു വയ്ക്കാവുന്നതാണ്.