ബംഗാളിന്റെ സാംസ്‌കാരിക പാരമ്പര്യവും തനിമയും വിളിച്ചോതി ബംഗാൾ മഹോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരി തെളിയും.
ആശ്രാമം ശ്രീനാരാ യണ സാംസ്‌കാരിക സമുച്ചയത്തിൽ വൈകിട്ട് 6.30 ന് ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസ് ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ. ചിഞ്ചുറാണി അധ്യ ക്ഷത വഹിക്കും. എൻ.കെ.പ്രേമ ചന്ദ്രൻ എംപി, മേയർ പ്രസന്ന ഏണസ്‌റ്റ്, എം. നൗഷാദ് എം എൽഎ, മലയാള മനോരമ എഡി റ്റോറിയൽ ഡയറക്‌ടർ മാത്യൂസ് വർഗീസ് തുടങ്ങിയവർ പങ്കെടു ക്കും. സംസ്ഥാനത്ത് ആദ്യമായാണ് ബംഗാൾ മഹോത്സവം നടക്കുന്നത്. മേള 16ന് സമാപിക്കും.