കീടനാശിനിയെയും പേടിയില്ല ബംഗളുരു കൊതുകിന്

ബംഗളൂരുവിലെ കൊതുകുകൾ ഇപ്പോൾ കീടനാശിനിയെയും പ്രതിരോധിക്കുന്നു. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജനിറ്റിക്സ് ആൻഡ് സൊസൈറ്റി നടത്തിയൊരു പഠനത്തിൽ കണ്ടെത്തിയതാണിത്. ബംഗളൂരുകാരുടെ ഉറക്കം കെടുത്തുന്നവരാണ് കൊതുകുകൾ. നഗരത്തിലെ കൊതുകുകൾ കൂടുതൽ സ്മാർട്ട് ആയി എന്നാണ് പഠനം വെളിപ്പെടുത്തുന്നത്.

ഇവിടുത്തെ കൊതുകുകളുടെ ശരീരത്തിൽ ഒരു പുതിയ തരം എൻസൈമുകൾ രൂപപ്പെട്ടിരിക്കുന്നുവത്രേ. ഈ രാസവസ്തുക്കൾക്ക് കീടനാശിനികളെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ട്. കീടനാശിനികളെ നിർവീര്യമാക്കി അതിനെ അതിജീവിക്കാൻ കൊതുകുകൾക്ക് കഴിയുന്നു.

ഇത്തരത്തിൽ ഒരു ശരീരഘടനാ മാറ്റം കൊതുകുകൾക്ക് സംഭവിച്ചിരിക്കുന്നു എന്നാണ് പഠനം കാണിക്കുന്നത്. മനുഷ്യൻ്റെ ചില പെരുമാറ്റങ്ങൾ മനസ്സിലാക്കിയാണ് കൊതുകുകൾ പ്രവർത്തിക്കുന്നത് എന്നത് മറ്റൊരു കാര്യം. റിപ്പല്ലൻ്റുകളെയും കൊതുക് നെറ്റ് കർട്ടനുകളെയും ഇപ്പോൾ ബംഗളൂരു കൊതുകുകൾക്ക് തിരിച്ചറിയാൻ കഴിയും.

പകൽ സമയത്ത് തന്നെ വീടിനുള്ളിൽ കടന്നു കൂടുകയാണ് അവരുടെ സൂത്രം. റിപ്പല്ലൻ്റുകൾ ഓഫ് ആക്കി 8-9 മണിക്കൂറുകൾക്കു ശേഷം മാത്രം അവ വീടിൻ്റെ ഉള്ളിലേക്ക് കയറും. കൊതുകുകളുടെ ഈയൊരു ജനിതക മാറ്റം മൂലം കൊതുക് നെറ്റുകളും റിപ്പല്ലൻ്റുകളും ഫലപ്രദമാകില്ല.

കൊതുകുകളുടെ സൂത്രം മനസ്സിലാക്കി പ്രവർത്തിക്കുക മാത്രമാണ് കൊതുക് കടിയിൽ നിന്നും രക്ഷപ്പെടാനുള്ള ഒരേയൊരു മാർഗം. ലാർവകളെ തിന്നുന്ന മീൻ വളർത്തുക, പ്രകൃതിദത്തമായ കൊതുകു നിവാരണ മാർഗ്ഗങ്ങൾ ഉപയോഗിക്കുക തുടങ്ങിയവയിലൂടെ മാത്രമേ ഇനി കൊതുക് കടിയിൽ നിന്നും രക്ഷപ്പെടാൻ പറ്റുകയുള്ളൂ.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...