ബിഗ് ബോസ്സ്‌ OTT 3 യുടെ പ്രൊമോ വീഡിയോ

ബിഗ് ബോസ്സ്‌ OTT 3 യുടെ പ്രൊമോ വീഡിയോ ഇറങ്ങി – ബിഗ് ബോസ്സ് 3 മറ്റു സീസണുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും; എല്ലാ കാര്യങ്ങളിലും ഇനിമുതൽ മാറ്റം സംഭവിക്കാൻ പോകുന്നു എന്ന് രേഖപ്പെടുത്തി ഹോസ്റ്റ് അനിൽ കപൂർ.

ബിഗ് ബോസ്സ് എന്ന ടെലിവിഷൻ പ്രോഗ്രാം ഇപ്പോൾ എല്ലാ വീടുകളിലെയും ഒരു സംസാരവിഷയം ആയി മാറിക്കൊണ്ടിരിക്കുന്നു.

2021 ലാണ് ബിഗ് ബോസ്സ് ൻ്റെ ആദ്യ സീസൺ വൂട്ടിൽ സ്ട്രീം ചെയ്യപ്പെടുന്നത്. ആദ്യ സീസൺ ചലച്ചിത്ര നിർമ്മാതാവായ കരൺ ജോഹർ ഹോസ്റ്റ് ചെയ്തു, ദിവ്യ അഗർവാൾ ആണ് വിജയിയായി പ്രഖ്യാപിക്കപ്പെട്ടത്.

അതിനു പിന്നാലെ ബിഗ് ബോസ് 2 ൽ കരണിനു പകരം സൽമാൻ അവതാരകനായി എത്തുകയും ചെയ്തു.

ഇപ്പോൾ പ്രേക്ഷകർ ഏറ്റവും കൂടുതൽ കേൾക്കാൻ കാത്തിരുന്ന വാർത്തയായ ബിഗ് ബോസ്സ് 3 യുടെ കൃത്യമായ പ്രീമിയർ തീയതി ഇതുവരെ പുറത്തുവിട്ടിട്ടുണ്ടായിരുന്നില്ല.

എന്നാൽ ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച് ബിഗ് ബോസ്സ് 3 യുടെ പ്രമോഷൻ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.

ഇത് പ്രേക്ഷകർക്കു മുന്നിലെത്തുന്ന തീയതി ജൂൺ 21 (ജിയോ സിനിമ) 9 pm നു ആയിരിക്കും.

മൂന്നാം സീസണിൽ തൻ്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളോട് അനുബന്ധിച്ച് ആണ് എത്താൻ സാധിക്കാത്തത് എന്ന സൽമാൻ വ്യക്തമാക്കി. അദ്ദേഹത്തിന് പകരം അനിൽ കപൂർ ആയിരിക്കും ഷോ ഹൊസ്റ്റ് ചെയ്യുക.

അനിൽ കപൂർ ബിഗ് ബോസ്സ് 3 യെ കുറിച്ച് വ്യക്തമാക്കുന്നത് അടിസ്ഥാനമാക്കിയാണ് ഇതിൻറെ പ്രമോഷൻ വീഡിയോ പുറത്തുവന്നിട്ടുള്ളത്.

അനിൽ കപൂർ അവതരിപ്പിക്കാൻ പോകുന്ന ഈ സീസണിനെ വരവേൽക്കാനായി തികച്ചും ആവേശഭരിതരായി പ്രേക്ഷകർ കാത്തിരിക്കുന്നു. ഇതിൽ പ്രേക്ഷകർക്കും അതോടൊപ്പം തന്നെ മത്സരാർത്ഥികൾക്കുമായി അനേകം സർപ്രൈസുകൾ കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പ്രമോഷൻ വീഡിയോയുടെ ദൈർഘ്യം ഒരു മിനിറ്റ് 15 സെക്കൻഡ് ആണ്. ഇതിൽ നടൻ തൻ്റെ കരിയർ നെ കുറിച്ച് വിശകലനം ചെയ്യുന്നു. ആളുകൾ തന്നോട് ഇതിൻ്റെ പേരിൽ സംശയം ബോധിപ്പിച്ചു എങ്കിലും താൻ തുടക്കക്കാരൻ മാത്രമാണ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ ബോൾഡായ മറുപടി.

ബിഗ് ബോസ്സ് ഹോസ്റ്റ് എന്ന് ആലോചിക്കുമ്പോൾ തന്നെ സൽമാൻ ഖാൻ്റെ മുഖമാണ് ജനങ്ങളുടെ മനസ്സിലേക്ക് ഓടി വരുന്നതെങ്കിലും, അനിൽ കപൂർ ഹോസ്റ്റ് ആയി വരുന്ന ബിഗ് ബോസ്സ് മറ്റു സീസണുകളിൽ നിന്നും വ്യത്യസ്തമായിരിക്കും എന്നും, എല്ലാ കാര്യങ്ങളിലും മാറ്റം സംഭവിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വീഡിയോ ആരംഭിക്കുന്നത് ആൾക്കൂട്ടങ്ങൾക്കിടയിൽ നിന്നും മാസ്ക് ധരിച്ച 67 വയസ്സുകാരനായ അനിൽ കപൂർ കടന്നുവരുന്നതായിട്ടാണ്. അദ്ദേഹം പ്രഖ്യാപിക്കുന്നു “പുതിയ റൂൾ, ഒരേ ഗെയിം”.

പഴയ ബിഗ് ബോസ്സ് മത്സരാർത്ഥികളെയും കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ഈ വീഡിയോ നിർമ്മിച്ചിട്ടുള്ളത്. സീസൺ 3 – ൽ മുന്നോട്ട് വെച്ചിരിക്കുന്ന തീം ലോജിക്കൽ ഗെയിമിംഗ് എന്നുള്ളതാണ്.

അനിൽ കപൂർ ഇതിനോട് അനുസൃതമായി തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിനു നൽകിയിരിക്കുന്ന ക്യാപ്ഷൻ ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നതാണ്.

അത് ഇപ്രകാരമായിരുന്നു -“കാലാവസ്ഥ മാറും, താപനില മാറും, എ കെ വരുന്നതോടെ എല്ലാം മാറും”. യുദ്ധത്തിൻ്റെ ഈ പുതിയ സീസണിൽ വലിയ മാറ്റങ്ങളും ട്വിസ്റ്റുകളും നടൻ വാഗ്ദാനം ചെയ്യുന്നു.

Leave a Reply

spot_img

Related articles

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് അറിയപ്പെടുന്നത്. തുടക്കത്തിൽ കേവലം...

”ക്രൗര്യം” ഒക്ടോബർ 18-ന്

പുതുമുഖം സിനോജ് മാക്സ്,ആദി ഷാൻ, അഞ്ചൽ,നൈറ നിഹാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആകാശത്തിനും ഭൂമികുമിടയിൽ,മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകൾക്കു ശേഷം സന്ദീപ് അജിത്...

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രത്തിനു തുടക്കമായി

തമിഴ് സിനിമകളിൽ നിന്നും മലയാളത്തിലെത്തുന്ന പുതിയ സംവിധായകനാണ് കൊമ്പയ്യ.നിരവധി തമിഴ് ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു പോരുകയായിരുന്നു കൊമ്പയ്യ.കൊമ്പയ്യായുടെ സ്വതന്ത്ര സംവിധാനത്തിന് ആദ്യം വേദിയാകുന്നത്മലയാള...

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് ഹൈക്കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി ഹൈക്കോടതി.ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍...