മാൻവി മധു കശ്യപും മറ്റ് രണ്ട് ട്രാൻസ്‌ജെൻഡർ വ്യക്തികളും ബിഹാർ പോലീസിലെ ആദ്യത്തെ ട്രാൻസ്‌വുമൺ സബ് ഇൻസ്‌പെക്ടർമാരായി ചരിത്രം സൃഷ്ടിച്ചു. പുതിയ സബ് ഇൻസ്പെക്ടർമാരുടെ ഈ വിജയം ട്രാൻസ്‌ജെൻഡർ അവകാശങ്ങൾക്കും നിയമ നിർവ്വഹണത്തിലെ പ്രാതിനിധ്യത്തിനും ഒരു സുപ്രധാന നാഴികക്കല്ലായി.
ട്രാൻസ്‌ജെൻഡർ വ്യക്തിത്വത്തിനെതിരായ സാമൂഹിക മുൻവിധികൾ കാരണം മാൻവി മധു കശ്യപിൻ്റെ യാത്ര വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. പട്‌നയിലെ ഒന്നിലധികം കോച്ചിംഗ് സെൻ്ററുകളിൽ അഡ് മിഷൻ ലഭിച്ചില്ല. പല കോച്ചിംഗ് സെൻ്ററുകളിൽ നിന്ന് സഹിക്കാൻ പറ്റാത്ത പല അനുഭവങ്ങളും ഉണ്ടായെങ്കിലും പിടിച്ചു നിന്ന കശ്യപ് ബിഹാർ പോലീസ് സബോർഡിനേറ്റ് സെലക്ഷൻ കമ്മീഷൻ (BPSSC) പരീക്ഷകൾ വിജയിക്കുകയും ചെയ്തു.
സമർപ്പണത്തിനും കഠിനാധ്വാനത്തിനും ഏത് പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ കഴിയുമെന്ന് തെളിയിക്കാൻ യൂണിഫോമിൽ തൻ്റെ ഗ്രാമത്തിലേക്ക് മടങ്ങാൻ കശ്യപ് ആഗ്രഹിക്കുന്നു. തൻ്റെ സമൂഹത്തിലെ മറ്റുള്ളവരെ പ്രചോദിപ്പിക്കാനാണ് കശ്യപ് ലക്ഷ്യമിടുന്നത്. തുല്യ അവസരങ്ങൾ നൽകിയാൽ സമൂഹത്തിന് അർത്ഥപൂർണ്ണമായി സംഭാവന നൽകാനുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ കഴിവിനെയാണ് ഇവരുടെ വിജയം എടുത്തുകാണിക്കുന്നത്.