ആദ്യഘട്ട ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം 27 ന്. കേരള നേതാക്കളുമായി ഇന്ന് കേന്ദ്രനേതൃത്വം ചർച്ച നടത്തും.
തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, പാലക്കാട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ആവും ആദ്യ ഘട്ടത്തിൽ പ്രഖ്യാപിക്കുക.
മറ്റ് രണ്ട് മുന്നണികളും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയിൽ എത്തിച്ചേർന്ന സാഹചര്യത്തിലാണ് ബിജെപിയും തീരുമാനങ്ങൾ വേഗത്തിലാക്കുന്നത്
പ്രധാനമന്ത്രി നരേന്ദ്ര മോദി 27 ന് കേരളത്തിൽ എത്തുമ്പോഴാവും പ്രഖ്യാപനമുണ്ടാവുകയെന്ന് അറിയുന്നു.
തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനു പുറമേ നടി ശോഭനയുടെയും നിർമാതാവ് സുരേഷ്കുമാറിന്റെയും പേരുകൾ സജീവ പരിഗണനയിലുണ്ട്.
പത്തനംതിട്ടയിൽ പി.സി.ജോർജ്, ഷോൺ ജോർജ് എന്നീ പേരുകൾ വന്നിട്ടുണ്ട്. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയാണ് നല്ലതെന്ന അഭിപ്രായവും ചില നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ചാലക്കുടിയിൽ ട്വന്റി ട്വന്റി നേതൃത്വവുമായി ബന്ധപെട്ട് പൊതു സ്ഥാനാർത്ഥിയാവും മത്സരിക്കുക.
കോട്ടയത്ത് ബിഡിജെഎസ് സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് ഏകദേശ ധാരണ ആയിട്ടുണ്ട്.