കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

മീൻപിടിത്തത്തിനിടെ വിഴിഞ്ഞം കടലിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി.

തമിഴ്‌നാട് രാമേശ്വരത്ത് പാമ്പൻ പാലത്തിനു സമീപത്തെ കടൽത്തീരത്താണ് മൃതദേഹങ്ങൾ കണ്ടത്.

പൂന്തുറ മൂന്നാറ്റുമുക്ക് മദർതെരേസ കോളനി സ്വദേശി ക്ലീറ്റസിന്റെ(54)യും വിഴിഞ്ഞം കടയ്ക്കുളം സ്വദേശിയും അടിമയുടെയും കമലമ്മയുടെയും മകനുമായ ഫ്രെഡി(50)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

തമിഴ്‌നാട് മറൈൻ പോലീസിന്റെ മണ്ഡപം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വിഴിഞ്ഞം കോസ്റ്റൽ പോലീസിനു വിവരം നൽകുകയായിരുന്നു.തുടർന്ന് ബന്ധുക്കൾ രാമേശ്വരത്ത് എത്തി.

ക്ലീറ്റസിന്റെ കൈയിൽ പച്ചകുത്തിയിരുന്ന കുരിശ്ശടയാളവും ഫ്രെഡിയുടെ കാലിൽ അപകടത്തെത്തുടർന്നുണ്ടായ അടയാളവുമാണ് തിരിച്ചറിയാൻ സഹായിച്ചത്.

ഓഗസ്റ്റ് 21-ന് വിഴിഞ്ഞം കടലിൽ കരയിൽനിന്ന് 10 നോട്ടിക്കൽ മൈൽ അകലെ ശക്തമായ തിരയിൽപ്പെട്ട് ഇവരുടെ വള്ളങ്ങൾ മറിയുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവരെ മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റൽ പോലീസും ചേർന്നു രക്ഷപ്പെടുത്തിയിരുന്നു.

Leave a Reply

spot_img

Related articles

ജി. സുധാകരനുമായി സി.പി.എം. അനുരഞ്ജനത്തിനില്ല

പാർട്ടിയംഗത്വം പുതുക്കാൻ തയ്യാറാകാത്ത മുൻമന്ത്രി ജി. സുധാകരനുമായി സി.പി.എം. അനുരഞ്ജനത്തിനില്ല.അദ്ദേഹവുമായി ഇനി ചർച്ചയില്ലെന്ന് സി.പി.എം. ജില്ലാസെക്രട്ടറി ആർ. നാസർ വെളിപ്പെടുത്തി.അംഗത്വം പുതുക്കുക, സർക്കാർപരിപാടികളിൽ പങ്കെടുക്കുക,...

ടൗൺഷിപ്പ് സന്ദർശന വിവാദത്തിൽ മുഖ്യമന്ത്രി മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞതിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദത്തിൽ മുഖ്യമന്ത്രി മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞ നടപടിയിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം.മുഖ്യമന്ത്രിയെ സൈബർ ഇടങ്ങളിൽ വിമർശിച്ച് ഒരു വിഭാഗം...

ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി

ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്.പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ്...

ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരിച്ച് കെ മുരളീധരൻ

മന്ത്രി ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.ഗണേഷിൻ്റെ ഭാര്യ 112ൽ വിളിച്ച് പരാതി പറഞ്ഞു. പോലീസ് വീട്ടുകാര്യമാണെന്ന് പറഞ്ഞ് തിരികെ...