പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടുകിട്ടി.കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയാണ് (26) മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച ചെക്ക് ഡാമിൽ സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയ ധനേഷിനെ കാണാതാകുകയായിരുന്നു. ഒഴുക്കിൽപ്പെട്ട സ്ഥലത്തു നിന്നും നൂറ് മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. സന്നദ്ധ സംഘടന പ്രവർത്തകരും ഫയർ ഫോഴ്സും ചേർന്നായിരുന്നു തിരച്ചിൽ നടത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.