കണ്ണൂരിൽ വീണ്ടും  ബോംബുകൾ കണ്ടെത്തി

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി.

കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് രണ്ട് ബോംബ് കണ്ടെത്തിയത്.

പൊലീസ് പരിശോധനയിലാണ് ബോംബ് കണ്ടെടുത്തത്.

എരഞ്ഞോളി ബോംബ് സ്ഫോടനത്തിന് പിന്നാലെയാണ് കണ്ണൂരിൽ പൊലീസ് വ്യാപക പരിശോധന നടത്തിയത്.

ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു ബോംബുകൾ കണ്ടെടുത്തിയത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് തേങ്ങ പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ ബോംബ് പൊട്ടി വൃദ്ധൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കണ്ണൂരിൽ പൊലീസ് വ്യാപക പരിശോധന തുടങ്ങിയത്.

ജില്ലയിൽ ആൾപാർപ്പില്ലാത്ത വീടുകളുടെ വിവരങ്ങളെടുത്ത് പ്രത്യേകം സ്‌ക്വാഡുകൾ രൂപീകരിച്ചായിരുന്നു പരിശോധന.

തലശ്ശേരി, കൂത്തുപറമ്പ്, ന്യൂ മാഹി, പാനൂർ, കോളവല്ലൂർ മേഖലകളിലാണ് കൂടുതൽ പരിശോധന.

പാനൂർ സ്ഫോടനത്തിന് പിന്നാലെ ബോംബ് നിർമാണവും സൂക്ഷിക്കലും നടക്കുന്നുണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടന്നിരുന്നു.

എരഞ്ഞോളി പ്രദേശത്തെ ക്രിമിനൽ ക്വാട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ചു അന്വേഷണം നടക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി

വിൽപ്പനയ്ക്കായി എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി. അങ്കമാലി പാലിശ്ശേരി ജംഗ്ഷനിൽ എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവുമായി പ്രതിയെ...

മാനന്തവാടിയില്‍ മകന്‍ പിതാവിനെ വെട്ടിക്കൊന്നു

മാനന്തവാടിയില്‍ മകന്‍ പിതാവിനെ വെട്ടിക്കൊന്നു.മാനന്തവാടി എടവക കടന്നലാട്ട് കുന്ന്, മലേക്കുടി ബേബി (63)ആണ് കൊല്ലപ്പെട്ടത്.ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് കൊല്ലപ്പെട്ടത്. രാത്രി 11 മണിയോടെയുണ്ടായ കുടുംബ...

പോക്സോ കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ

പോക്സോ കേസിൽ മലപ്പുറം വളാഞ്ചേരിയിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ.മാവണ്ടിയൂർ സ്വദേശി പുതുക്കുടി അബൂബക്കർ മാസ്റ്റർ എന്ന പോക്കർ ആണ് (62) അറസ്റ്റിലായത്.ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക്...

കോഴിക്കോട് ലോഡ്ജ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്; 17 കാരി അഭയം തേടി പൊലീസ് സ്‌റ്റേഷനില്‍

കോഴിക്കോട് നഗരത്തില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റെന്ന് മൊഴി. അസം സ്വദേശിയായ പതിനേഴുകാരി കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനില്‍ അഭയം തേടി.പ്രണയം നടിച്ച് അസം...