ഇംഗ്ലീഷ് ഇഡിയംസ് അറിയാം-15

 Break the ice എന്ന ശൈലിയുടെ അർത്ഥം ആദ്യമായി കണ്ടുമുട്ടുന്നവർ തമ്മിൽ അനുഭവപ്പെടുന്ന ഒരു അപരിചിതത്വത്തെ മറികടന്ന് ആ ടെൻഷൻ ഇല്ലാതാക്കി മുന്നോട്ടു പോവുക എന്നാണ്. അപരിചിതമായ പുതിയ സാഹചര്യത്തെ സൌഹൃദപരമാക്കുക എന്നും പറയാം.

കുറേ പേർ ഒന്നിച്ചു കൂടുമ്പോഴൊക്കെയുള്ള ഒരു പരിചയക്കുറവിനെ ഇല്ലാതാക്കുക എന്നും പറയാം.

The talks were supposed to break the ice in their relations.

അർത്ഥം – അവർ തമ്മിലുള്ള ബന്ധത്തിലെ തടസ്സങ്ങൾ ഇല്ലാതാക്കാനാണ് ചർച്ചകൾ നടത്തിയത്.

The handshake is a universal sign of greeting, used to break the ice with strangers.

അർത്ഥം – പരസ്പരം പരിചയപ്പെടാനുള്ള ലോകത്തിലെ ഒരു രീതിയാണ് ഹസ്തദാനം. അതായത് അപരിചിതർ തമ്മിലുള്ള വിടവിനെ ഇല്ലാതാക്കി പരിചയം വളർത്താനുള്ള ഒരു സംഗതിയാണ്.

അപരിചിതർ തമ്മിലുള്ള വിടവ് അഥവാ തടസ്സം ഇല്ലാതാക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ കളികളിലേർപ്പെടുക, വ്യായാമം ചെയ്യുക, ഹസ്തദാനം, തമാശ പറയൽ അല്ലെങ്കിൽ സംഭാഷണം നടത്തുക തുടങ്ങി എന്തു വേണമെങ്കിലും ആകാം.

പണ്ടുകാലത്ത് break the ice എന്ന പ്രയോഗം യാത്രയിലെ തടസ്സങ്ങൾ നീക്കാനായിരുന്നു ഉപയോഗിച്ചിരുന്നത്. ബോട്ടിലോ കപ്പലിലോ പോകുമ്പോൾ മഞ്ഞുകട്ട തടസ്സമായി നിൽക്കുകയാണെങ്കിൽ അത് പൊട്ടിച്ച് മാർഗ്ഗം ശരിയാക്കുക.

1663-ൽ സാമുവൽ ബട് ലറുടെ Hudibras എന്ന കവിതയിൽ The Oratour – At last broke silence, and the Ice എന്നും 1590-ൽ ഷേക്സ് പിയറിൻ്റെ The Taming of the Shrew Source ൽ Tranio: “and if you break the ice and do this feat, achieve the elder, set the younger free for our access.” എന്നുമാണ് ഇത് ആദ്യമായി പ്രയോഗിച്ചത്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...