പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി സ്വീകരിക്കുന്നതിന് നികുതി പിരിവ് കളക്ഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ജനുവരി 23 മുതല്‍ ഫെബ്രുവരി 12 വരെ രാവിലെ 10.30 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മുന്‍ വര്‍ഷം നികുതി ഒടുക്കിയ രസീതും പഞ്ചായത്തോഫീസില്‍ നിന്നും നല്‍കിയ ഡിമാന്റ് നോട്ടീസും സഹിതം ക്യാമ്പുകളിലെത്തി നികുതി അടച്ച് നിയമനടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് സെക്രട്ടറി അറിയിച്ചു. നാളിത് വരെ ലൈസന്‍സ് എടുക്കാത്തതും ലൈസന്‍സ് പുതുക്കാത്തതുമായ വ്യാപരികള്‍ കെട്ടിടനികുതി അടവാക്കി ലൈസന്‍സ് എടുക്കുന്നതിന് നടപടി സ്വീകരിക്കണം.
വാര്‍ഡ്, തീയതി, ക്യാമ്പ് നടക്കുന്ന സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
വാര്‍ഡ് ഒന്ന് പെരുമ്പുളിക്കല്‍ ഫെബ്രുവരി 12 ദേവരുക്ഷേത്രം, ഫെബ്രുവരി അഞ്ച് പുലിയമഠം ജംഗ്ഷന്‍
വാര്‍ഡ് രണ്ട് മന്നം നഗര്‍ ജനുവരി 24 ഹരിജനോദ്ധാരണം, 63-ാം നമ്പര്‍ അങ്കണവാടി പെരുംമ്പുളിക്കല്‍
വാര്‍ഡ് മൂന്ന് പടുക്കോട്ടുക്കല്‍ ജനുവരി 27 കുടുംബാരോഗ്യകേന്ദ്രം
വാര്‍ഡ് നാല് കീരുകുഴി ഫെബ്രുവരി ഏഴ് നെല്ലിക്കുന്നില്‍ ബില്‍ഡിംഗ് കീഴുകുഴി
വാര്‍ഡ് അഞ്ച് ഭഗവതിക്കും പടിഞ്ഞാറ് ജനുവരി 23 442-ാം നമ്പര്‍ തട്ടയില്‍ സര്‍വീസ് സഹകരണ ബാങ്ക്
വാര്‍ഡ് ആറ് ഇടമാലി ജനുവരി 31 ഒരിപ്പുറം വായനശാല
വാര്‍ഡ് ഏഴ് പാറക്കര ഫെബ്രുവരി ആറ് പിഎച്ച്സി സബ് സെന്റര്‍ തോലുഴം
വാര്‍ഡ് എട്ട് മങ്കുരി ഫെബ്രുവരി രണ്ട് ശ്രീവിദ്യ മഹിള സമാജം അങ്കണവാടി നമ്പര്‍ 47 പാറക്കര ഫെബ്രുവരി എട്ട് ജനകീയ ഹോട്ടല്‍ മങ്കുഴി
വാര്‍ഡ് ഒന്‍പത് തട്ടയില്‍ ഫെബ്രുവരി എട്ട് കൃഷ്ണാ ഫ്യുവല്‍സ് തോലുഴം
വാര്‍ഡ് 10 മല്ലിക ജനുവരി 30 ആര്‍ കെ സ്റ്റോഴ്സ് കിഴക്കേക്കരപ്പടി
വാര്‍ഡ് 11 മാമ്മൂട് ഫെബ്രുവരി മൂന്ന് മാമ്മൂട് ജംഗ്ഷന്‍
വാര്‍ഡ് 12 പൊങ്ങലടി ജനുവരി 25 അങ്കണവാടി നമ്പര്‍ 58 (മാതൃശിശുമന്ദിരം)
വാര്‍ഡ് 13 ചെറിലയം ജനുവരി 29 ചെറിലയം ജംഗ്ഷന്‍
വാര്‍ഡ് 14 പറന്തല്‍ ഫെബ്രുവരി ഒന്‍പത് ലക്ഷ്മി ഹോട്ടല്‍ പറന്തല്‍