ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ കെെവരിയിൽ ഇടിച്ച് അപകടം.20 ഓളം പേർക്ക് പരിക്ക്.
തൃശ്ശൂരിൽ ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ കെെവരിയിൽ ഇടിച്ച് അപകടം.
20 ഓളം പേർക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ 9.30 ന് കുന്നംകുളം റോഡിൽ ചൂണ്ടൽ പാലത്തിന് സമീപമായിരുന്നു അപകടം.
തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ കെെവരിയിൽ ഇടിക്കുകയായിരുന്നു.
ബസ് അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്.
ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.
പിന്നാലെ, അഗ്നിരക്ഷാസേനയും പ്രദേശത്തെത്തി.
പരിക്ക് പറ്റിയവരെ തൃശ്ശൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.