ബൈപാസ് സർജറി കഴിഞ്ഞ് എവറസ്റ്റ് കയറിയ ആർമി കേണൽ

ആറു വർഷങ്ങൾക്കു മുമ്പാണ് കേണൽ സുരേഷ് കുമാർ ഭരദ്വാജിന് ഡൽഹിയിൽ വെച്ച് ബൈപ്പാസ് സർജറി കഴിഞ്ഞത്. അന്ന് 56 വയസ്സ് ഉണ്ടായിരുന്ന കേണലിന് ആറുമാസത്തോളം വിശ്രമിക്കേണ്ടി വന്നിരുന്നു. മെയ്‌ മാസം കേണൽ രണ്ടാഴ്ച നീണ്ട എവറസ്റ്റ് ബേസ് ക്യാമ്പ് ട്രക്കിംഗ് പൂർത്തിയാക്കി. ഒപ്പം ഭാര്യയും ഉണ്ടായിരുന്നു.

“ഇത് പൂർത്തിയാക്കുന്നതിൽ അല്പം ടെൻഷൻ ഉണ്ടായിരുന്നു 2017 ലാണ് സർജറി കഴിഞ്ഞത്. പിന്നീട് ശരീരത്തെ കൂടുതൽ ചുറുചുറുക്കുള്ളതാക്കാൻ ഞാൻ ശ്രമിച്ചു. ദിവസവും 4-5 കിലോമീറ്റർ നടന്നു. എവറസ്റ്റ് കയറ്റം ഭാര്യയുടെ തീരുമാനമായിരുന്നു. അവൾ പറഞ്ഞപ്പോൾ എനിക്കും സമ്മതമായിരുന്നു. ബേസ് ക്യാമ്പിൽ നിന്ന് 8848 മീറ്റർ ഉയരമുള്ള കൊടുമുടിയെ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആയിരുന്നു,”കേണൽ പറഞ്ഞു.

“എൻ്റെ ഭാര്യ ദിവസവും ജിമ്മിൽ പോയിരുന്നു. ജോഗിംഗ് എനിക്ക് ചെയ്യാൻ പാടില്ലായിരുന്നു. ഞാൻ ദിവസവും രണ്ടുമൂന്നു പ്രാവശ്യം അഞ്ചുനിലകൾ കയറിയിറങ്ങി. അങ്ങനെയായിരുന്നു ട്രക്കിങ്ങിൻ്റെ പരിശീലനം. കാർഡിയോളജിസ്റ്റ് ട്രക്കിങ്ങിന് സമ്മതിച്ച ശേഷം മെഡിറ്റേഷന് കൂടുതൽ സമയം ചെലവഴിച്ചു.”

1986-ൽ ഹിമാലയൻ മൗണ്ടനീറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ മൗണ്ടനീറിങ് കോഴ്സ് കഴിഞ്ഞശേഷം കേണൽ ഭരദ്വാജ് 1989 ലാണ് ഇന്ത്യൻ ആർമിയിൽ ചേർന്നത്. ഭാര്യയായ സുനിതാ ഭരദ്വാജ് ഒരു ഫാഷൻ ഡിസൈനറും ആണ്. അവർ പറഞ്ഞു,”ഞാനും ദിവസവും ഒരു മണിക്കൂർ ജിമ്മിൽ ട്രക്കിങ്ങിനായി ചിലവഴിച്ചു. ഭർത്താവിൻ്റെ ആരോഗ്യനില ടെൻഷൻ നിറഞ്ഞതായിരുന്നു. ഡോക്ടർ ഓക്കേ പറഞ്ഞപ്പോൾ സമാധാനമായി.”

കേണലും ഭാര്യയും മെയ് 18നാണ് നേപ്പാളിലെത്തിയത്. മെയ് 19ന് ലുക്കിലയിൽ നിന്നും മലകയറ്റം തുടങ്ങി. രണ്ടുപേർക്കും മല കയറ്റം വളരെ കഠിനം തന്നെയായിരുന്നു. മെയ് 28നാണ് രണ്ടുപേരും എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തിയത്. മെയ് 31ന് മടക്കയാത്ര തുടങ്ങി. രണ്ടുമൂന്നു കിലോമീറ്റർ ഓളം മഞ്ഞു കട്ടയിൻമേൽ ചവിട്ടി നടക്കണമായിരുന്നു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...