വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ ശ്രദ്ധ വേണം

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകാന്‍ സാധ്യതയുണ്ട്.

ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.

പ്രായമുള്ളവര്‍, ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരും പോഷകാഹാര കുറവ് ഉള്ളവര്‍, പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം മുതലായവയുള്ളവരും ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ചൂട് കുരു, സൂരാഘാതം, സൂര്യാതപം, പേശി വലിവ്, ചര്‍മ്മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്.

കുട്ടികളിലെ ക്ഷീണം, തളര്‍ച്ച, അമിതമായ കരച്ചില്‍, ഭക്ഷണം കഴിക്കാന്‍ മടികാണിക്കുക, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കണ്ണുകള്‍ കുഴിഞ്ഞതായി കാണപ്പെടുക എന്നിവ വേനല്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടാകാം.

അതിനാല്‍ ഈ ലക്ഷണങ്ങള്‍ പ്രകടമായാല്‍ വൈദ്യ പരിശോധയ്ക്ക് വിധേയമാക്കുക.

ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തടിക്കുന്നതിനെയാണ് ചൂട് കുരു (Heat rash) എന്ന് പറയുന്നത്.

കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

പ്രതിരോധ മാര്‍ഗങ്ങള്‍

· വേനല്‍കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക.

· വെയിലത്ത് നടക്കേണ്ട അവസരങ്ങളില്‍ കുട ഉപയോഗിക്കുക.

· വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചസമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.

· അതികഠിനമായ വെയിലുള്ള സമയങ്ങളില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കാതിരിക്കുക.

· കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും, ജനലുകളും തുറന്നിടുക.

· കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.

· വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

· കഫീന്‍ അടങ്ങിയ പാനീയങ്ങള്‍, ഗ്യാസ് (carbonated) അടങ്ങിയ പാനിയങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, മദ്യം എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

· ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക.

· സൂര്യാഘാതമേറ്റുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, ഫാന്‍, എ.സി. എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.

· ധാരാളം പാനീയങ്ങള്‍ കുടിക്കുക.

· ആരോഗ്യസ്ഥിതി മെച്ചപ്പെടാതിരിക്കുകയോ ബോധക്ഷയം ഉണ്ടാകുകയോ ചെയ്യാല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തുക.

Leave a Reply

spot_img

Related articles

വഖഫ് ബില്‍ വര്‍ഗീയതയും മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും കൂട്ടി;കാവല്‍ക്കാരായ ഭരണകൂടം കയ്യേറ്റക്കാരായി; സാദിഖലി തങ്ങള്‍*

വഖഫ് ബില്‍ വര്‍ഗീയതയും മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും കൂട്ടി;കാവല്‍ക്കാരായ ഭരണകൂടം കയ്യേറ്റക്കാരായി; സാദിഖലി തങ്ങള്‍.വഖഫ് ഭേദഗതി ബില്ല് വര്‍ഗീയതയും മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും കൂട്ടിയെന്ന്...

കൊല്ലം പൂരത്തില്‍ ആർ എസ് എസ് സ്ഥാപകനായ കേശവ് ബല്‍റാം ഹെഡ്ഗേവാറിൻ്റെ ചിത്രം ഉപയോഗിച്ചതില്‍ കേസെടുത്ത് പൊലീസ്

കൊല്ലം പൂരത്തില്‍ ആർ എസ് എസ് സ്ഥാപകനായ കേശവ് ബല്‍റാം ഹെഡ്ഗേവാറിൻ്റെ ചിത്രം ഉപയോഗിച്ചതില്‍ കേസെടുത്ത് പൊലീസ്.റിലീജയ്സ് ഇൻസ്റ്റിറ്റ്യൂഷൻ ആക്‌ട് 3, 4 ,5...

മുനമ്പം വിഷയത്തില്‍ ബി ജെ പി കുളം കലക്കി മീന്‍ പിടിക്കാനാണ് ശ്രമിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മുനമ്പം വിഷയത്തില്‍ ബി ജെ പി കുളം കലക്കി മീന്‍ പിടിക്കാനാണ് ശ്രമിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വഖഫ് നിയമ ഭേദഗതിയാണ് മുനമ്ബം പ്രശ്‌നത്തിന്റെ...

ദിവ്യ എസ്. അയ്യർക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി റവലൂഷനറി യൂത്ത് ഫ്രണ്ട്

സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യർക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി റവലൂഷനറി യൂത്ത്...