യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അഡ്വ. ബി എ ആളൂരിനെതിരെ കേസ്.
എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ഉൾപ്പെടുത്തിയാണ് കേസ്.
എറണാകുളം സ്വദേശിയായ യുവതിയാണ് പരാതിക്കാരി.
അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്ന് ആളൂർ പറഞ്ഞു.