സിസിടിവി സംസ്ഥാനത്തെ 520 പോലീസ് സ്റ്റേഷനുകളിൽ

സംസ്ഥാനത്തെ 520 പോലീസ് സ്റ്റേഷനുകളിലും സ്ഥാപിച്ച സിസിടിവി നിരീക്ഷണ ക്യാമറകളുടെ പ്രവര്‍ത്തന ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജില്‍ നടക്കുന്ന ചടങ്ങിലാണ് ഈ
സംവിധാനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സ്ഥാപിച്ചത്. പദ്ധതി വിഹിതത്തില്‍
പെടുത്തി 41.60 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. സംസ്ഥാനത്തെ വിവിധ പോലീസ് കെട്ടിടങ്ങളുടേയും പദ്ധതികളുടെയും ഉദ്ഘാടനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ശക്തികുളങ്ങര, ആലക്കോട്, മുഴക്കുന്ന് എന്നീ പോലീസ് സ്റ്റേഷനുകള്‍ക്കും ചങ്ങനാശ്ശേരി സബ് ഡിവിഷന്‍ ഓഫീസിനും കേരള പോലീസ് ലൈബ്രറിക്കും വേണ്ടി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ
ഉദ്ഘാടനം ചടങ്ങില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും. ഇടുക്കി ഡോഗ് സ്ക്വാഡ്, കരുനാഗപ്പള്ളി പോലീസ് കണ്‍ട്രോള്‍ റൂം എന്നിവയ്ക്കുള്ള കെട്ടിടങ്ങളും കെ.എ.പി അഞ്ചാം ബെറ്റാലിയന്‍, സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നിവിടങ്ങളിലെ ക്വാര്‍ട്ടേഴ്സ് എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതാണ്. തിരുവനന്തപുരത്തെ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമിലിരുന്ന് വിവിധ
ജില്ലകളിലെ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന സംവിധാനവും
മുഖ്യമന്ത്രി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും.

Leave a Reply

spot_img

Related articles

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

ഐപിഎസ് ഓഫീസറായി ആദ്യമായി ചാർജെടുക്കാനുള്ള യാത്രയ്ക്കിടെ 26 കാരനായ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ ദാരുണാന്ത്യം

2023 ഐപിഎസ് ബാച്ചിലെ കർണാടക കേഡർ ഉദ്യോഗസ്ഥനായ ഹർഷ് ബർദൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ട് കർണാടകയിലെ ഹാസനിൽ വച്ചാണ് അപകടം ഉണ്ടായത്.അടുത്തിടെയാണ്...

സിൽവർ ലൈൻ പദ്ധതിയിലെ നിർണായക യോഗം വ്യാഴാഴ്ച

ദക്ഷിണറെയിൽവേയും കെ-റെയിൽ അധികൃതരുമായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നത്. എറണാകുളം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഓഫീസിലാണ് കൂടികാഴ്ച. ഡിപിആആർ പുതുക്കി സമർപ്പിക്കാൻ കെ റെയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു,...