ജൂലൈ മാസത്തിൽ കൂടുതൽ മഴ പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ജൂലൈ മാസത്തിൽ കേരളത്തിൽ സാധാരണ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

രാജ്യത്തും സാധാരണയിൽ കൂടുതൽ മഴ സാധ്യത പ്രവചിക്കുന്നു.

ജൂലൈ മാസത്തിലും പസഫിക്ക് സമുദ്രത്തിൽ ENSO പ്രതിഭാസവും ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ( IOD ) പ്രതിഭാസവും ന്യൂട്രൽ സ്ഥിതിയിൽ തുടരാൻ സാധ്യത.

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ ജൂൺ മാസത്തിൽ സാധാരണയിൽ കൂടുതൽ മഴ പ്രവചിച്ചിരുനെങ്കിലും ജൂൺ മാസത്തിൽ കേരളത്തിൽ 25% മഴ കുറവായിരുന്നു.
എന്നാൽ ജൂലൈയിൽ അന്താരാഷ്ട്ര ഏജൻസികളുടെ പ്രവചനം സമ്മിശ്രമാണ്.acv news

കാലവർഷം ഇന്ന് (ജൂലൈ രണ്ട്) രാജ്യം മുഴുവൻ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്.

മേയ്‌ 30 നു കേരളത്തിലെത്തിയ കാലവർഷം 34 ദിവസമെടുത്തു രാജ്യം മുഴുവൻ വ്യാപിക്കാൻ.

സാധാരണയിലും ആറു ദിവസം നേരത്തെയാണ് കാലവർഷം ഇത്തവണ രാജ്യം മുഴുവൻ വ്യാപിച്ചത്.

കഴിഞ്ഞ വർഷവും ജൂലൈ 2 നാണ് കാലവർഷം രാജ്യം മുഴുവൻ വ്യാപിച്ചത്.

Leave a Reply

spot_img

Related articles

സുഹൃത്തിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ശരീരഭാഗങ്ങൾ തോട്ടിൽ ഉപേക്ഷിച്ച കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവും, 5 ലക്ഷം രൂപ പിഴയും

സുഹൃത്തിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ശരീരഭാഗങ്ങൾ തോട്ടിൽ ഉപേക്ഷിച്ച കേസിൽ ദമ്പതികളായ പ്രതികൾക്ക് ജീവപര്യന്തം തടവും, 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം...

വനിത ജീവനക്കാരിയെ കബളിപ്പിച്ച്‌ തുണിക്കടയില്‍ നിന്നും പണം തട്ടി

വനിത ജീവനക്കാരിയെ കബളിപ്പിച്ച്‌ തുണിക്കടയില്‍ നിന്നും പണം തട്ടി.റാന്നി മാമുക്കില്‍ പ്രവർത്തിക്കുന്ന തുണിക്കടയില്‍ നിന്നാണ് 5300 രൂപ തട്ടിയത്.ബുധനാഴ്ച വൈകുന്നേരം 4.30നാണ് കടയുടമയെ അന്വേഷിച്ച്‌...

സ്വർണ്ണ ചെയിൻ കളഞ്ഞു കിട്ടി

കോട്ടയം ചിങ്ങവനം എച്ച് ഡി എഫ് സി ബാങ്കിന് മുൻവശത്തെ റോഡിൽ നിന്നും ബാങ്ക് ജീവനക്കാരി എലിസബത്ത് മാത്യുവിനാണ് സ്വർണ്ണ കൈ ചെയിൻ കളഞ്ഞു...

എസ്.എസ്.എല്‍.സി പരീക്ഷ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും

എസ്.എസ്.എല്‍.സി പരീക്ഷ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും.വൈകീട്ട് മൂന്നിന് പി.ആർ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റുകളില്‍...