‘മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു’ , വിമര്‍ശവുമായി കെ സി വേണുഗോപാല്‍

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചുവെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുനമ്പം വിഷയം വഷളാക്കിയത് സര്‍ക്കാരെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. സര്‍ക്കാരിന് നേരത്തെ പ്രശ്‌നം പരിഹരിക്കാന്‍ ആകുമായിരുന്നുവെന്നും ഇപ്പോഴത്തെ ചര്‍ച്ച നേരത്തെ നടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പാണക്കാട് തങ്ങളെ അധിക്ഷേപിക്കുന്നത് ബിജെപിയെ സഹായിക്കാനെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി പാണക്കാട് സാദിഖലി തങ്ങളെയാണ് ആക്രമിച്ചിരിക്കുന്നത്. മുനമ്പം വിഷയത്തില്‍ പാണക്കാട് തങ്ങളെ അഭിനന്ദിക്കുമെന്നാണ് കരുതിയത്. എത്ര നിന്ദ്യമായ ഭാഷയിലാണ് മുഖ്യമന്ത്രി തങ്ങളെ വിമര്‍ശിച്ചത്. ഇത് ബോധപൂര്‍വം ചെയ്യുന്നതല്ലേ ? ബിജെപിയുടെ വര്‍ഗീയതയെ ഫണം വിരിച്ച് ആടാന്‍ അനുവദിക്കുകയല്ലേ ചെയ്യുന്നത് – അദ്ദേഹം ചോദിച്ചു.സന്ദീപ് വാര്യരെ പാര്‍ട്ടിയിലെടുത്തത് എഐസിസിയുടെ അനുമതിയോടെയെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. സന്ദീപ് വാര്യരുടെ പശ്ചാത്തലം ഇനി പ്രസക്തമല്ല. അദ്ദേഹം പഴയ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചു കഴിഞ്ഞു. സന്ദീപ് വാര്യരെ എടുത്തത് പാര്‍ട്ടിയുടെ തീരുമാനം. ഇതേപ്പറ്റി പാര്‍ട്ടിയിലുള്ളത് ചെറിയ പ്രശ്‌നങ്ങള്‍ മാത്രം. കോണ്‍ഗ്രസ് ജനാധിപത്യത്തിലെ സൗന്ദര്യമായി അതിനെ കാണുന്നു – കെ സി വേണുഗോപാല്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

60 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക എഐസിസിക്ക് കൈമാറി; നിർണായക ചർച്ച ഇന്ന് ഡൽഹിയിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ 60 സീറ്റുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച ഏകദേശ ചിത്രം തെളിഞ്ഞു. ഇതു സംബന്ധിച്ച നിർണായക ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും.കെ.പി.സി.സി തയാറാക്കിയ...

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...