എലപ്പുള്ളിയിലെ മദ്യശാല നിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സര്‍ക്കാര്‍ തീരുമാനമെടുത്ത വിഷയമാണെന്ന് മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തില്‍ അറിയിച്ചു. സിപിഐയുടേയും ആര്‍ജെഡിയുടേയും എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടാണ് പദ്ധതിയില്‍ പിന്നോട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ആക്ഷേപങ്ങള്‍ എല്ലാത്തവിധം മദ്യശാല തീരുമാനം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.എലപ്പുള്ളി മദ്യനിര്‍മാണശാലയുമായി ബന്ധപ്പെട്ട് ഉള്‍പ്പെടെ നടന്ന ചര്‍ച്ച മൂന്നര മണിക്കൂര്‍ നീണ്ടുനിന്നു. പ്രദേശത്ത് കുടിവെള്ളവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളിലുമാണ് സിപിഐ തങ്ങളുടെ ആശങ്ക അറിയിച്ചത്. ജലചൂഷണം നടത്തുന്ന പദ്ധതിയുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന് യോഗത്തില്‍ സിപിഐ ആവര്‍ത്തിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെയാണ് യോഗത്തില്‍ എതിര്‍പ്പുത്തിയത്.