ദുരിതാശ്വാസ ക്യാമ്പുകളില്‍ ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശനം

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളെ ഓഗസ്റ്റ് 16,17 തീയതികളില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍ പേഴ്‌സണ്‍ കെ.വി. മനോജ് കുമാറും സംഘവും സന്ദര്‍ശിക്കും. മേപ്പാടി സെൻ്റെ് ജോസഫ് യു.പി സ്‌കൂള്‍, ഗവണ്‍മെൻ്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ കഴിയുന്ന കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് പ്രമുഖരെ പങ്കെടുപ്പിച്ച് വിവിധ ക്ലാസുകള്‍ ക്രമീകരിച്ചിട്ടുമുണ്ട്. പരിപാടിയില്‍ കുട്ടികള്‍ക്ക് പ്രചോദനം നല്‍കി പ്രമുഖ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ജാലവിദ്യ പഠിപ്പിക്കും. മാനസിക ഉല്ലാസവും പിന്തുണയും നല്‍കുന്നതിന് സൈക്കോളജിസ്റ്റ് മോഹന്‍ റോയ് പ്രമുഖ ഹാസ്യ കലാകാരന്‍ വിനോദ് കോവൂര്‍ എന്നിവര്‍ കുട്ടികളുമായി സംവദിക്കും. കമ്മിഷന്‍ അംഗങ്ങളായ ഡോ.എഫ്. വില്‍സണ്‍, ബി.മോഹന്‍കുമാര്‍. കെ.കെ.ഷാജു എന്നിവര്‍ ക്യാമ്പിലെ കുട്ടികളുമായി സൗഹൃദം പങ്കുവയ്ക്കും.ഇന്ന് വൈകിട്ട് 4ന് കമ്മിഷൻ്റെ നേതൃത്വത്തില്‍ മേപ്പാടി സെൻ്റ് ജോസഫ് യു.പി സ്‌കൂളില്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ജൂവനൈല്‍ പോലീസ് യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍, സൈക്കോളജിസ്റ്റ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

Leave a Reply

spot_img

Related articles

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...

അഫാനെ വീണ്ടും ചോദ്യം ചെയ്തേക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധ്യത. കട ബാധ്യതയെത്തുടർന്ന് ഉറ്റ വരെയടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിൽ...

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ല

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍...