ഇതിനുമുമ്പ് ഒരിക്കലും കാണാത്ത വിധത്തിലുള്ള എവറസ്റ്റിൻ്റെ ആകാശദൃശ്യം ചൈനയിലെ ഒരു ഡ്രോൺ മേക്കർ പുറത്തുവിട്ടിരിക്കുന്നു. വീഡിയോ നാലു മിനിറ്റ് ദൈർഘ്യം ഉള്ളതാണ്. 5300 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിൻ്റെ ദൃശ്യങ്ങളിൽ നിന്നുമാണ് വീഡിയോ തുടങ്ങുന്നത്. ഡ്രോൺ മുകളിലേക്ക് പോയി 6000 മീറ്ററിലേക്ക് എത്തുന്നു. അവിടുത്തെ മഞ്ഞു കട്ടകളും മഞ്ഞു മൂടിയ എവറസ്റ്റും നമുക്ക് കാണാൻ കഴിയും.
മുകളിലേക്ക് എവറസ്റ്റ് കയറുന്നവരെയും താഴേക്ക് ഇറങ്ങുന്നവരെയും അതിൽ കാണാം. ബേസ് ക്യാമ്പിൽ ഉള്ള വർണ ടെന്റുകളും ദൃശ്യമാണ്. മുകളിലേക്ക് പറന്ന് ഈ ദൃശ്യങ്ങളെല്ലാം പകർത്തിയ ഡ്രോണിനെ പലരും പ്രശംസിച്ചു. 8848 മീറ്റർ ആണ് എവറസ്റ്റ് കൊടുമുടിയുടെ ഉയരം. നേപ്പാൾ ടിബറ്റ് ചൈന അതിർത്തിയിലാണ് എവറസ്റ്റ്.