ചൈനയുടെ നൈഫ് എഡ്ജ് പർവ്വതം

ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ പ്രകൃതിദത്തമായ ഒരു വിസ്മയമാണ് ഗാവോക്കി ലിംഗ്. വളരെ മിനുസമേറിയ ഒട്ടും തന്നെ ഘർഷണമില്ലാത്ത പാറകൾ നിറഞ്ഞ ഒരു പർവ്വതമാണിത്. അപകടസാധ്യത ഏറെ ഉണ്ടായിട്ടും ആളുകൾ ഇവിടം സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നു.

ചെങ്കുത്തായ പാറക്കെട്ടുകളാണിവ. നിരന്തരമായ കാറ്റും മഴയും മൂലമാണ് പാറക്കെട്ടിൻ്റെ പ്രതലം വളരെ മിനുസമേറിയതായത്. വീതിയുള്ള കത്തിയുടെ നീളമുള്ള അറ്റവുമായി (നൈഫിൻ്റെ എഡ്ജുമായി) ഇതിനെ ഉപമിക്കാറുണ്ട്. പാറക്കെട്ടിലെ മിനുസമേറിയ ഭാഗത്തു കൂടി സഞ്ചരിക്കുന്നത് അപകടകരമാണെങ്കിലും ഇവിടത്തെ സഞ്ചാരം ഭാഗ്യം കൊണ്ടു വരുമെന്നൊരു വിശ്വാസം നിലവിലുള്ളതു കൊണ്ട് പലരും സാഹസത്തിന് ഒരുമ്പെടുന്നു. ഇവിടെ പിടിച്ചു നടക്കാൻ കയറോ കമ്പിയോ ഇല്ല.

യാഥാർത്ഥ്യത്തിലെ പേടിസ്വപ്നമാണീ സഞ്ചാരം. ഇതു വഴി നടക്കുമ്പോൾ മഴ പെയ്താൽ പിന്നത്തെ കാര്യം പറയുകയേ വേണ്ട. തെന്നി വീഴാനുള്ള സാധ്യത കൂടും.

ദൂരെ നിന്നും കാണാൻ വളരെ മനോഹരമാണ് ഈ പാറക്കെട്ടുകൾ. അപകടം ഒളിഞ്ഞു കിടക്കുന്ന പർവ്വതനിരയാണിത്. ടൂറിസ്റ്റുകാർ ഇവിടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നു. ചൈനയിലെ ഡാൻസിയാ പാർക്കിലാണ് റെയിൻബോ മൌണ്ടനും ഗാവോക്കി ലിംഗും സ്ഥിതി ചെയ്യുന്നത്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...