ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു.
ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു.
സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച് കഴുതപ്പാൽ ചർമ്മത്തിന് ഗുണം ചെയ്യുന്ന ഒന്നാണത്രേ.
കഴുതപ്പാലിന് ആൻ്റി ഏജിങ് അഥവാ ചർമ്മത്തിന് പ്രായം തോന്നിപ്പിക്കാതെ
ഇരിക്കാനുള്ള കഴിവുണ്ട്. രോഗശാന്തി ഗുണങ്ങളുമുണ്ട്.
കാരണം അതിൽ അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.
ഇത് നേർത്ത വരകളുടെയും ചുളിവുകളുടെയും അടയാളം കുറയ്ക്കുകയും കേടായ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ക്ലിയോപാട്ര പല കാര്യങ്ങളിലും ഇതിഹാസമാണ്.
പുരാതന ഈജിപ്തിലെ അവസാന ഫറവോ ആയിരുന്നു ക്ലിയോപാട്ര.
മിടുക്കിയും അതിശയകരമാംവിധം സുന്ദരിയുമായിരുന്നു.
കഴുത പാലിൽ ആയിരുന്നു കുളിച്ചിരുന്നത്.
അവർ സുന്ദരമായ ചർമ്മത്തിന് പേരുകേട്ടവളായിരുന്നു.
കഴുതപ്പാൽ ചർമ്മത്തെ കൂടുതൽ മൃദുലമാക്കുകയും അതിൻ്റെ വെളുപ്പ് സംരക്ഷിക്കുകയും മുഖത്തെ ചുളിവുകൾ മായ്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.
റോസാദളങ്ങൾ വിതറിയ പാലിൽ തേനും ലാവെൻഡറും ചേർത്തിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
പാലിലെ ലാക്റ്റിക് ആസിഡ് ഒരു ആൽഫ ഹൈഡ്രോക്സി ആസിഡാണ്.
ഇത് ചർമ്മത്തെ ശുദ്ധീകരിക്കാനും നിർജ്ജീവമായ ചർമ്മകോശങ്ങളെ പുറത്തുവിടാനും സഹായിക്കുന്നു. ചർമ്മത്തെ കൂടുതൽ വേഗത്തിൽ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു. അതിൻ്റെ ഫലമായി തിളങ്ങുന്ന, മിനുസമാർന്നതും മൃദുവായതുമായ ചർമ്മം ലഭിക്കും.
ചരിത്രരേഖകൾ കാണിക്കുന്നത് കഴുതപ്പാൽ റോമൻ ചക്രവർത്തി നീറോയുടെ ഭാര്യ പോപ്പിയ സബീനയും ഉഫയോഗിച്ചിരുന്നു എന്നാണ്. നെപ്പോളിയൻ ബോണപാർട്ടിൻ്റെ സഹോദരി പോളിനും ചർമ്മത്തിൻ്റെ ആരോഗ്യ സംരക്ഷണത്തിനായി കഴുതപ്പാൽ ഉപയോഗിച്ചതായി കരുതുന്നു.