മ്യൂസിയങ്ങളെക്കുറിച്ച് പഠിക്കാൻ കമ്മീഷൻ ; രാമചന്ദ്രൻ കടന്നപ്പള്ളി

മ്യൂസിയങ്ങളെ ജനകീയമാക്കാൻ സൗഹൃദസമിതികൾ സംസ്ഥാനത്തെ വ്യത്യസ്ഥങ്ങളായ മ്യൂസിയങ്ങളെ അവലോകനം ചെയ്യാനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും മ്യൂസിയം കമ്മീഷൻ രൂപീകരിക്കുമെന്ന് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

നിയമസഭയിൽ വകുപ്പിനെക്കുറിച്ചുള്ള ധനാഭ്യർത്ഥന ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
കഴിഞ്ഞ എട്ടു വർഷത്തിനിടെ സംസ്ഥാനത്ത് ഒട്ടേറെ പുതിയ മ്യൂസിയങ്ങൾ സ്ഥാപിക്കുകയും നിലവിലുള്ള മ്യൂസിയങ്ങളെല്ലാം അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതുവഴി സംസ്ഥാനത്ത് ഒരു മ്യൂസിയം ശൃംഖല തന്നെ രൂപപ്പെട്ടു വരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രകടന പത്രികയിലെ വാഗ്ദാനമായ മ്യൂസിയം കമ്മീഷൻ രൂപവത്കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.


തീമാറ്റിക്ക് അഥവാ കഥ പറയുന്ന മ്യൂസിയങ്ങൾ എന്നതാണ് ആധുനിക മ്യൂസിയം സങ്കല്പം. ഇതനുസരിച്ചാണ് സംസ്ഥാനത്തെ മ്യൂസിയം ഗാലറികൾ സജ്ജീകരിച്ചു വരുന്നത്.

മ്യൂസിയങ്ങളെ കൂടുതൽ ജനകീയവും ജന സൗഹൃദവുമാക്കാൻ പ്രാദേശിക തലത്തിൽ എല്ലാ മ്യൂസിയങ്ങളിലും മ്യൂസിയം സൗഹൃദസമിതികൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

കേരള ഹൈക്കോടതിയിൽ ബോംബ് ഭീഷണി സന്ദേശം

ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് ഇമെയിലിൽ ബോംബ് ഭീഷണി സന്ദേശമെത്തിയത്....

അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ നിയമനം

അഴിക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ് അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ എന്നീ ഒഴിവുകളിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിരമിച്ച...

കുട്ടികളുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണം : ഡോ. ആർ ബിന്ദു

കുട്ടികളുടെ ഊർജത്തെ ശരിയായ ദിശയിലേക്ക് വഴി തിരിച്ചു വിടാൻ കഴിയണമെന്നും അതിനായി അവരുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ...

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ.കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ...