ഭിന്നശേഷിക്കാരനെ എസ്എഫ്‌ഐ നേതാക്കള്‍ മർദിച്ചെന്ന് പരാതി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്ഐ.പ്രവര്‍ത്തകനായ ഭിന്നശേഷിക്കാരനെ എസ്എഫ്‌ഐ നേതാക്കള്‍ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പരാതി.യൂണിയന്‍ മുറിയിലിട്ട് വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.ഭിന്നശേഷിക്കാരനായ പൂവച്ചല്‍ പെരുംകുളം മൂഴിയില്‍ വീട്ടില്‍ മുഹമ്മദ് അനസിനാണ് എസ്.എഫ്.ഐ. നേതാക്കളുടെ മര്‍ദനം നേരിടേണ്ടിവന്നത്.തിങ്കളാഴ്ച വൈകീട്ട് 3.30-ഓടെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കള്‍ അനസിനെ മര്‍ദിച്ചത്. മര്‍ദനം അതിരു വിട്ടതോടെയാണ് അനസ് പോലീസിനെ സമീപിച്ചത്. നാട്ടില്‍ ഡി.വൈ.എഫ്.ഐ. യൂണിറ്റംഗമാണ്. എസ്.എഫ്.ഐ.യുടെ കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് യൂണിറ്റംഗവുമാണ് അനസ്.ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും അവഹേളിച്ചതായും അനസ് പറഞ്ഞു. മര്‍ദനവിവരം പുറത്ത് പറഞ്ഞാല്‍ കാലുകള്‍ വെട്ടുമെന്നും ഭീഷണിപ്പെടുത്തിയതായും അനസ് പരാതിപ്പെട്ടു.

Leave a Reply

spot_img

Related articles

ഏറ്റുമാനൂരിൽ നടി വീണ നായർ എൻഡിഎ സ്ഥാനാർത്ഥി

ഏറ്റുമാനൂരിൽ നടി വീണ നായർ എൻഡിഎ സ്ഥാനാർത്ഥിയാവും.വീണ നായർ ഏറ്റുമാനൂരിൽ ട്വന്റി 20യുടെ സ്ഥാനാർത്ഥിയാ യാവും മത്സര രംഗത്ത് ഇറങ്ങുക.ജിബു ജേക്കബ് സംവിധാനം ചെയ്ത...

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തെ അയോഗ്യതയിൽ വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തെ അയോഗ്യതയിൽ വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി.അപ്പീൽ അടിയന്തരമായി പരിഗണിക്കണം എന്ന വെള്ളാപ്പള്ളിയുടെ ആവശ്യം ഹൈക്കോടതി തള്ളി.അപ്പീൽ അടിയന്തരമായി...

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി,ഹർജി തള്ളി ഹൈക്കോടതി

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി. ഹർജി തള്ളി ഹൈക്കോടതി.ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല.തൊണ്ടിമുതല്‍ കേസില്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച 3...

എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല

എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല.എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡന കേസ് ഉള്ളതിനാലാണ് തീരുമാനം. ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരാണ് പരിഗണനയിലുള്ളത്. കുന്നപ്പിള്ളിക്കെതിരായ കേസ് 26...