തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിക്ക് കീഴിലുള്ള ബ്രിഡ്ജ് കോഴ്‌സ് കുട്ടികള്‍ക്ക് ‘ബണ്ണ ബരപ്പ’ എന്ന പേരില്‍ ചിത്രരചനാ ക്യാമ്പ് നടത്തി. ആര്‍ട്ടിസ്റ്റ് അനീസ് മാനന്തവാടിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്. തിരുനെല്ലി പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ നിന്നും നുറോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ജില്ലാ കുടുംബശ്രീ മിഷന്‍, തിരുനെല്ലി സി.ഡി.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി സൗമിനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അനിമേറ്റര്‍ സിന്ധു രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കാട്ടുനായ്ക്ക ഭാഷയിലുള്ള ‘ബണ്ണ ബരെപ്പ’ എന്ന വാക്കിന്റെ അര്‍ത്ഥം നിറങ്ങള്‍ കൊണ്ട് വരയാക്കാം എന്നതാണ്. ബ്രിഡ്ജ് കോഴ്‌സ് മെന്റര്‍മാരായ ആര്‍ രാജീവ്, എസ് കാവ്യ, വാര്‍ഡ് അനിമേറ്റര്‍ പി ഗൗരി, സി.ഡി.എസ് അംഗം ജയന പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.