‘രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഒബിസി വിഭാഗത്തെ ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു’, രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഒബിസി വിഭാഗത്തെ ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉന്നതിയിലേക്ക് നയിക്കുന്ന, ഒബിസി വിഭാഗത്തില്‍പ്പെട്ട ഒരു പ്രധാനമന്ത്രിയാണ് കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തുള്ളതെന്ന് അംഗീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒബിസി സമുദായത്തിന്റെ സ്വാധീനം ദുര്‍ബലമാക്കാന്‍ അതിനെ ചെറു ജാതി വിഭാഗങ്ങളായി വിഭജിക്കുകയും സമുദായത്തിന്റെ ഏകീകൃത സ്വത്വം ഇല്ലാതാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ വിഭജന തന്ത്രങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ തകര്‍ക്കാനും നശിപ്പിക്കാനുമുള്ള കോണ്‍ഗ്രസിന്റെ രഹസ്യ അജണ്ടയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഒത്തൊരുമിച്ചാണെങ്കില്‍ നാം സുരക്ഷിതരായിരിക്കുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.അതേസമയം, രാജ്യത്ത് ബിജെപിയുള്ള കാലം വരെ മതാടിസ്ഥാനത്തിലുള്ള സംവരണം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുവേ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഗൂഢാലോചന നടപ്പിലാവില്ലെന്നും അമിത് ഷാ പറഞ്ഞു. മുസ്ലിംകള്‍ക്ക് സംവരണം നല്‍കിയാല്‍ പിന്നാക്ക വിഭാഗക്കാരുടെ സംവരണം കുറയുമെന്നാണ് അമിത് ഷാ വ്യക്തമാക്കുന്നത്.

Leave a Reply

spot_img

Related articles

കൈലാസയാത്ര ഉടൻ പുനരാരംഭിക്കും

കൈലാസ മാനസ സരോവർ യാത്ര പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിനുള്ള അറിയിപ്പ് ഉടൻ പ്രസിദ്ധീകരിക്കു മെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.2020നു ശേഷം കൈലാസ മാനസസരോവർ...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടി; വാർത്ത അടിസ്ഥാന രഹിതം

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു...

യുഎസ് വൈസ് പ്രസിഡന്‍റും ഭാര്യയും അടുത്തയാഴ്ച ഇന്ത്യയിലെത്തും

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്‌ട്രനേതാക്കളുമായി...