വയനാട്ടില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കും കുഞ്ഞാലിക്കുട്ടി

കെ. മുരളീധരന്‍ ഏതു സീറ്റിലും ഫിറ്റാണ്, വയനാട്ടില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കും പി.കെ കുഞ്ഞാലിക്കുട്ടി

കരുണാകരന്റെ മകന്‍ കെ. മുരളീധരന്‍ ഏതു സീറ്റിലും ഫിറ്റാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.

മുരളീധരന്‍ വയനാട്ടില്‍ മത്സരിച്ചാലും അനുകൂലമായിരിക്കും. റായ്ബറേലിയിലും വയനാട്ടിലും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞാല്‍ അവിടെ കോണ്‍ഗ്രസ് തന്നെ മത്സരിക്കും.

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയോ കെ. മുരളീധരനോ ആര് വന്നാലും ഇപ്പോഴത്തെ ഭൂരിപക്ഷം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ സഖ്യം എല്ലാക്കാലത്തും പ്രതിപക്ഷത്തിരിക്കില്ല. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് അര്‍ഹതയുണ്ട്. അതിനാല്‍ ഇക്കാര്യം കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

ലീഗിന്റെ രാജ്യസഭാ സീറ്റ് നേരത്തേ തീരുമാനിച്ചതാണ്. രാജ്യസഭ, ലോക്‌സഭ സീറ്റുകള്‍ വെച്ച് മാറുന്നത് പരിഗണനയിലില്ല. ലീഗിന്റെ രാജ്യസഭ സീറ്റില്‍ ആര് മത്സരിക്കുമെന്ന് പാണക്കാട് തങ്ങള്‍ തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

spot_img

Related articles

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...