സിപിഎം നേതാവിന്റെ കൊലപാതകം: പ്രതിയെ പിടികൂടി. ‘കൊല നടത്തിയത് തനിച്ചാണെന്നും, വ്യക്തി വിരോധമെന്നും പ്രതി പൊലീസിനോട്.
കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഎം നേതാവിനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പറഞ്ഞതായി പൊലീസ്.
പാർട്ടിക്ക് അകത്തുണ്ടായ തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും,കൊല നടത്തിയത് തനിച്ചെന്നും പ്രതി മൊഴി നല്കി.
പാർട്ടി മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്റെ അയല്‍വാസിയുമായ അഭിലാഷിനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.