സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത്

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത്.പി. ശശിക്കെതിരേ പി.വി. അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയടക്കം യോഗം ചര്‍ച്ചചെയ്തേക്കും.

പരാതി ഇന്ന് തന്നെ പരിഗണിക്കണോ അതോ പിന്നീട് പരിഗണിച്ചാല്‍ മതിയോ എന്ന കാര്യത്തില്‍ സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷ അഭിപ്രായം നോക്കിയാകും നിലപാട്.

നേരത്തെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയിരുന്നെങ്കിലും പി. ശശിയുടെ പേരില്ലായിരുന്നു. പിന്നാലെ ശശിയുടെ പേര് ചേര്‍ത്ത് പുതിയ പരാതി നല്‍കിയിരുന്നു.

എന്നാല്‍ അന്‍വറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ തള്ളിയതോടെ പാര്‍ട്ടി എന്ത് സമീപനം സ്വീകരിക്കുമെന്നത് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. നേരത്തെ, മുഖ്യമന്ത്രി തള്ളിപറഞ്ഞതിന് പിന്നാലെ അന്‍വര്‍ വീണ്ടും വാര്‍ത്താസമ്മേളനം വിളിച്ചപ്പോള്‍ സിപിഎം ഇടപെട്ടിരുന്നു. അന്‍വറിന്‍റെ പരാതി പാര്‍ട്ടിയുടെ പരിഗണനയിലാണെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നു.

Leave a Reply

spot_img

Related articles

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...

10 ദിവസം 420 പരിശോധന, 49 കേസ്, 3,91,000 രൂപ പിഴ, ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ്...

ബസും കാറും കൂട്ടിയിടിച്ച് അപകടം

ചങ്ങനാശ്ശേരി മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.ഇവരെ സ്വകാര്യ...

ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ല: പൊലീസ്

പാലക്കാട് കോൺഗ്രസുകാർ ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി....