ഓഡിയോ പുസ്തകങ്ങള്‍ തയ്യാറാക്കുന്നതിന് മുന്‍പരിചയവും പ്രാവീണ്യവും ഉള്ളവരെ ആവശ്യമുണ്ട്

കേന്ദ്രസാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ധനസഹായത്തോടെ കേരളാഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ടോക്കിംഗ് ബുക്ക് സ്റ്റുഡിയോയിലേക്ക് കാഴ്ചയില്ലാത്തവര്‍ക്ക് അനുയോജ്യവും ആകര്‍ഷകവും ആയ രീതിയില്‍ വിവിധ ഭാഷകളില്‍ ഓഡിയോരൂപത്തിലുള്ള പുസ്തകങ്ങള്‍ വായിച്ച് എഡിറ്റ് ചെയ്ത് തയ്യാറാക്കുവാന്‍ പ്രാപ്തരും മുന്‍പരിചയവും ഉള്ളവരെ ആവശ്യമുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, സംസ്കൃതം എന്നീ ഭാഷകളിലുള്ള പുസ്തകങ്ങളാണ് തയ്യാറാക്കേണ്ടത്. ശബ്ദപരിശോധന നടത്തി യോഗ്യരായവരുടെ പാനല്‍ തയ്യാറാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഓഡിയോ പുസ്തകം തയ്യാറാക്കുന്നതിന് അനുയോജ്യമായ സമയം നല്‍കുകയും ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തയ്യാറാക്കിയ ഓഡിയോ പുസ്തകത്തിന്റെ മണിക്കൂര്‍ കണക്കാക്കിയാണ് പ്രതിഫലം നല്‍കുന്നത്.
താല്പര്യമുള്ളവര്‍, ജനറല്‍സെക്രട്ടറി, കേരളാഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ്, വഞ്ചിയൂര്‍ പി.ഒ, തിരുവനന്തപുരം -695035 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ kfbtvm@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ 2025 ഫെബ്രുവരി 27 നു മുമ്പായി യോഗ്യതയും പ്രവര്‍ത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ – 8547326805

         

Leave a Reply

spot_img

Related articles

കോടതിയിൽ അപമര്യാദയായി പെരുമാറിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

കോടതി ഹാളിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും, കോടതി നടപടിക്രമങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഇടയാറന്മുള ഭാഗത്ത്...

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ എലിസബത്ത്

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ എലിസബത്ത് ഉദയന്‍. കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് ബാല ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഒരുപാട് പെണ്‍കുട്ടികളെ വ‍ഞ്ചിച്ചുവെന്നും...

എ വി റസലിന് മുഖ്യമന്ത്രി അന്ത്യാഞ്ജലി അർപ്പിച്ചു

അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ച കഴിഞ്ഞ് 1.50ഓടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ...

മുഖ്യമന്ത്രി ഇടപെട്ടാല്‍ അഞ്ചു മിനിറ്റ് കൊണ്ട് ആശാ വർക്കർമാരുടെ സമരം തീരും; സി. ദിവാകരൻ

മുഖ്യമന്ത്രി ഇടപെട്ടാല്‍ അഞ്ചു മിനിറ്റ് കൊണ്ട് ആശാ വർക്കർമാരുടെ സമരം തീരുമെന്ന് മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ. ശമ്പള വർധനവ് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റിന്...