ഇന്ത്യൻ ബജറ്റിലെ കൌതുകങ്ങൾ

ഇന്ത്യയുടെ ആദ്യ ബജറ്റ്: 1860 ഏപ്രിൽ 7-ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നുള്ള സ്കോട്ടിഷ് സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായ ജെയിംസ് വിൽസൺ ആണ് ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്.

1947 നവംബർ 26ന് അന്നത്തെ ധനമന്ത്രി ആർ കെ ഷൺമുഖം ചെട്ടിയാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. മൊത്തം ചെലവിന് 197.39 കോടി രൂപ നീക്കിവച്ചു. അതിൽ ഏകദേശം 92.74 കോടി രൂപ (അല്ലെങ്കിൽ 46 ശതമാനം) പ്രതിരോധ സേവനങ്ങൾക്കു വേണ്ടിയായിരുന്നു.

ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം : 2020 ഫെബ്രുവരി 1 ന് 2020-21 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് 2 മണിക്കൂറും 42 മിനിറ്റും സംസാരിച്ച നിർമല സീതാരാമന് ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം നടത്തിയതിന്റെ റെക്കോർഡ് സ്വന്തം. പ്രസംഗം രണ്ടു പേജ് കൂടി ബാക്കിയുള്ളപ്പോൾ പ്രസംഗത്തിന്റെ ബാക്കി ഭാഗം വായിച്ചതായി പരിഗണിക്കാൻ അവർ സ്പീക്കറോട് ആവശ്യപ്പെട്ടു. അവരുടെ തന്നെ കന്നി ബജറ്റായ 2019 ജൂലൈയിലെ സ്വന്തം റെക്കോർഡ് – 2 മണിക്കൂറും 17 മിനിറ്റും  പ്രസംഗിച്ചത് 2020 പ്രസംഗത്തിലൂടെ മറികടന്നു.

ബജറ്റ് പ്രസംഗത്തിലെ ഏറ്റവും കൂടുതൽ വാക്കുകൾ: 1991-ൽ നരസിംഹ റാവു സർക്കാരിന്റെ കീഴിൽ 18,650 വാക്കുകളുള്ള മൻമോഹൻ സിംഗ് ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തി. 2018-ൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ 18,604 വാക്കുകളുള്ള പ്രസംഗം വാക്കുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ രണ്ടാമത്തെ ദൈർഘ്യമേറിയതായിരുന്നു. ഒരു മണിക്കൂർ 49 മിനിറ്റാണ് ജെയ്റ്റ്‌ലി സംസാരിച്ചത്.

ഹ്രസ്വമായ ബജറ്റ് പ്രസംഗം: 1977ൽ അന്നത്തെ ധനമന്ത്രി ഹിരുഭായ് മുൽജിഭായ് പട്ടേൽ പറഞ്ഞത് 800 വാക്കുകൾ മാത്രം.

ഏറ്റവും കൂടുതൽ ബജറ്റുകൾ: രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചതിന്റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്. 1962-69 കാലത്ത് അദ്ദേഹം ധനമന്ത്രിയായിരിക്കെ 10 ബജറ്റുകൾ അവതരിപ്പിച്ചു. തുടർന്ന് പി ചിദംബരം (9 ബജറ്റുകൾ), പ്രണബ് മുഖർജി (8 ബജറ്റുകൾ), യശ്വന്ത് സിൻഹ (8 ബജറ്റുകൾ), മൻമോഹൻ സിംഗ് (6 ബജറ്റുകൾ).

ബ്രിട്ടീഷ് കാലഘട്ടത്തിലെ സമ്പ്രദായം പിന്തുടർന്ന് ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം വൈകുന്നേരം 5 മണിക്കാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരുന്നത്. മുൻ ധനമന്ത്രി യശ്വന്ത് സിൻഹ 1999-ൽ ബജറ്റ് അവതരണ സമയം രാവിലെ 11 ആക്കി മാറ്റി. മാസത്തെ അവസാന പ്രവൃത്തി ദിനം എന്ന പാരമ്പര്യത്തിൽ നിന്ന് വ്യതിചലിച്ച് 2017 ഫെബ്രുവരി 1 ന് അരുൺ ജെയ്റ്റ്‌ലി കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങി.

1955 വരെ യൂണിയൻ ബജറ്റ് ഇംഗ്ലീഷിലാണ് അവതരിപ്പിച്ചിരുന്നത്.  കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ പിന്നീട് ബജറ്റ് പേപ്പറുകൾ ഹിന്ദിയിലും ഇംഗ്ലീഷിലും അച്ചടിക്കാൻ തീരുമാനിച്ചു.

പേപ്പർലെസ് ബജറ്റ്: കോവിഡ് -19 പാൻഡെമിക് 2021-22 ലെ ബജറ്റിനെ പേപ്പർ രഹിതമാക്കി മാറ്റി – സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തേത്.

1970-71 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച ഇന്ദിരാഗാന്ധിയാണ് ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത. 2019-ൽ ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയായി നിർമല സീതാരാമൻ. ആ വർഷം സീതാരാമൻ പരമ്പരാഗത ബജറ്റ് ബ്രീഫ്‌കേസ് ഒഴിവാക്കി. പകരം പ്രസംഗവും മറ്റ് രേഖകളും ദേശീയ ചിഹ്നത്തോടുകൂടിയ പരമ്പരാഗത ബഹി-ഖാതയിൽ (ലെഡ് ജർ ബുക്ക്) കൊണ്ടുവന്നു.

റെയിൽവേ ബജറ്റ്: 2017 വരെ റെയിൽവേ ബജറ്റും കേന്ദ്ര ബജറ്റും വെവ്വേറെ അവതരിപ്പിച്ചു. 92 വർഷം പ്രത്യേകം അവതരിപ്പിച്ചതിന് ശേഷം 2017ലെ കേന്ദ്ര ബജറ്റിൽ റെയിൽവേ ബജറ്റ് ലയിപ്പിച്ച് ഒരുമിച്ച് അവതരിപ്പിച്ചു.

1950 ൽ ബജറ്റ് ചോരുന്നത് വരെ രാഷ്ട്രപതി ഭവനിലാണ് അച്ചടിച്ചിരുന്നത്.
പിന്നീട് അച്ചടിയുടെ വേദി ന്യൂഡൽഹിയിലെ മിന്റോ റോഡിലെ പ്രസിലേക്ക് മാറ്റേണ്ടിവന്നു. 1980-ൽ നോർത്ത് ബ്ലോക്കിൽ ഒരു സർക്കാർ പ്രസ്സ് സ്ഥാപിച്ചു – ധനമന്ത്രാലയത്തിന്റെ ആസ്ഥാനം.

രാജശ്രീ ടി എസ്

Leave a Reply

spot_img

Related articles

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തില്‍ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ...

എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ്; രാജ്യത്ത് ആദ്യം

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള...

കണ്ണൂരിൽ 5 വയസുകാരൻ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

**കണ്ണൂരിലെ ചെറുപുഴയിൽ അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ്...

വടക്കൻ ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള...