കോട്ടയം :വൈക്കം ഐ.സി. ഡി എസിന്റെ കീഴിലുള്ള 140 അംഗൻവാടികൾക്കും ഒരു മിനി അംഗൻവാടിക്കും പ്രീ സ്‌കൂൾ കിറ്റ് നൽകുന്നതിനു ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി അഞ്ചിന് ഉച്ചക്ക് ഒരു മണി വരെ ദർഘാസ് സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു രണ്ടിന് തുറക്കും. വിശദവിവരങ്ങൾക്കു ഫോൺ :04829 225156
ദർഘാസ്
കോട്ടയം :കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നടപ്പ് സാമ്പത്തികവർഷത്തെ വാർഷിക പദ്ധതിയിൽപ്പെട്ട, അംഗൻവാടികളെ ബാലസൗഹൃദ അംഗൻവാടികളാക്കുന്ന പദ്ധതിയുടെ ഭാഗമായി അംഗൻവാടി കെട്ടിടവും ചുറ്റുമതിലും വൃത്തിയാക്കി പെയിന്റടിച്ചു അംഗൻവാടി പ്രീസ്‌കൂൾ തീമിൽ ചിത്രങ്ങൾ വരച്ചു മനോഹരമാക്കുന്ന പ്രവൃത്തിക്ക് വ്യക്തികൾ /സ്ഥാപനങ്ങളിൽ നിന്ന് കടുത്തുരുത്തി ശിശുവികസന പദ്ധതി ഓഫീസർ ദർഘാസ് ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ :9496720822
ദര്‍ഘാസ് ക്ഷണിച്ചു
കല്‍പ്പറ്റ നഗരസഭ എസ്.സി കലാകാരന്മാര്‍ക്ക് വാദ്യോപകരണങ്ങള്‍ എന്ന പ്രൊജെക്ടിന് ദര്‍ഘാസ് ക്ഷണിച്ചു. വിവരങ്ങള്‍ www.lsg.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍: 04936 202349, 04936 208099.
ദർഘാസ് ക്ഷണിച്ചു
കോട്ടയം: ഏറ്റുമാനൂർ സർക്കാർ ഐ.ടി.ഐയിൽ അപ്ഹോൾസ്റ്റർ ട്രേഡിലേക്ക് ട്രെയിനിംഗ് ആവശ്യാർത്ഥം ഉപകരണസംഭരണത്തിനായി (ട്രെയിനീസ് ടൂൾകിറ്റ്-1) ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി 16ന് ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ ദർഘാസ് സ്വീകരിക്കും . ദർഘാസ് സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് www.det.kerala.gov.in ഫോൺ : 0481-2535562.