ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ വിവിധ പദ്ധതികളായ ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ, ആരോഗ്യകിരണം, കാസ്പ്, മെഡിസെപ്പ് പദ്ധതിയുടെ കീഴില്‍ വരുന്ന രോഗികള്‍ക്ക് 2024 ഏപ്രില്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ ആശുപത്രി/ സര്‍ക്കാര്‍ സംവിധാനത്തില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ ചെയ്യുന്നതിന് ഗവ അംഗീകൃത യോഗ്യതയുള്ള ലാബ് ടെക്നീഷ്യന്മാര്‍ സേവനം അനുഷ്ഠിക്കുന്ന ലാബുകളില്‍നിന്നും യോഗ്യമായ സ്ഥാപനങ്ങള്‍/വിതരണക്കാരില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. 3000 രൂപയാണ് നിരത ദ്രവ്യം. ദര്‍ഘാസുകള്‍ ജനുവരി 30 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ദാര്‍ഘാസുകള്‍ തുറക്കും. ഫോണ്‍: 0466 2344053