ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് മിസ്റ്റർ ആൻ്റ് മിസ്സസ്സ് ബാച്ച്ലർ എന്നു നാമകരണം ചെയ്തിരിക്കുന്നു. ഹൈലൈൻ പിക്ച്ചേർ സിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിലും തിരുവനന്തപുരത്തുമായി പൂർത്തിയായിരിക്കുന്നു. ഇന്ദ്രജിത്ത് സുകുമാരനും അനശ്വരാ രാജനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ്, ബിജു പപ്പൻ, സീമ, ലയാ സിംസൺ എന്നിവരും ഏതാനും പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു .
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ബാബു.ആർ. തിരക്കഥ – അർജൻ.ടി.സത്യൻ. സംഗീതം – മനു രമേശ്. ഛായാഗ്രഹണം – പ്രദീപ് നായർ, എഡിറ്റിംഗ് – സോബിൻ’ കെ.സോമൻ, കലാസംവിധാനം-സാബുറാം.
കോസ്റ്റും – ഡിസൈൻ – ബ്യൂസി ബേബി.ജോൺ. മേക്കപ്പ് – ബൈജു ശശികല. നിശ്ചല ഛായാഗ്രഹണം. അജി മസ്ക്കറ്റ്. ക്രിയേറ്റീവ് ഡയറക്ടർ – ശരത്ത് വിനായക്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാംജി എം. ആൻ്റണി, അസ്സോസ്സിയേറ്റ് ഡയറക്ടർ – ശ്രീരാജ് രാജശേഖരൻ. ഫിനാൻസ് കൺട്രോളർ-സന്തോഷ് ബാലരാമപുരം. പ്രൊഡക്ഷൻ മാനേജർ-കുര്യൻ ജോസഫ്. പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ എസ്. ആഗസ്റ്റ് ഇരുപത്തി മൂന്നിന് ഹൈലൈൻ റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.