ചുട്ടുപൊള്ളി വടക്കേ ഇന്ത്യ

കേരളത്തിൽ മഴ തകർത്ത് പെയ്യുകയാണ് അല്ലേ?

ഈ മഴയിൽ ഒട്ടനവധി നാശനഷ്ടങ്ങളുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

എന്നാൽ, വടക്കേ ഇന്ത്യയിലേക്ക് ചെന്നാൽ സ്ഥിതി അല്പം മാറും.

അവിടെ കനത്ത ചൂടാണ്.

രാജസ്ഥാനിലെ ചുരു, ഹരിയാനയിലെ സിർസ എന്നീ സ്ഥലങ്ങളിൽ താപനില 50 ഡിഗ്രി കടന്നു.

ദില്ലിയിലെ മൂന്ന് കാലാവസ്ഥാ സ്റ്റേഷനുകളിൽ 49 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനില രേഖപ്പെടുത്തി.

ഐഎംഡിയുടെ റിപ്പോർട്ട് പ്രകാരം മുങ്കേഷ്പൂരിലും നരേലയിലും 49.9 ഡിഗ്രിയും നജഫ്ഗഢിൽ 49.8 ഡിഗ്രി സെൽഷ്യസുമാണ് ഇന്നലെ രേഖപ്പെടുത്തിയ താപനില.

ഈ സീസണിൽ രാജ്യ തലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്.

കടുത്ത ചൂടിനെ തുടർന്ന് ഹരിയാന സർക്കാർ സ്കൂളുകളുടെ വേനലവധി നേരത്തെയാക്കി.

മെയ് 30 ന് ശേഷം ഉഷ്ണ തരംഗത്തിൽ നിന്ന് ആശ്വാസം ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു.

മെയ് 30ന് ശേഷം പല ഭാഗങ്ങളിലും മഴ പെയ്യുമെന്നാണ് പ്രവചനം.

എന്താണ് എങ്കിലും ആശ്വാസ മഴയ്ക്കായി കാത്തിരിക്കുകയാണ് അവിടെയുള്ള മനുഷ്യർ.

Leave a Reply

spot_img

Related articles

ഇറാൻ-ഇസ്രായേല്‍ യുദ്ധം; ഇന്ധന വിപണിയില്‍ ആശങ്ക പടരുന്നു

ഇറാൻ-ഇസ്രായേല്‍ യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതോടെ ഇന്ത്യയിലെ ഇന്ധന വിപണിയില്‍ ആശങ്ക പടരുന്നു.നിലവില്‍ രാജ്യത്ത് പാചകവാതകത്തിന് ക്ഷാമമില്ലെന്നും ആവശ്യമായ സ്റ്റോക്ക് ലഭ്യമാണെന്നും കേന്ദ്ര സർക്കാർ...

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.ലോക്‌സഭ സ്പീക്കർ ഓം ബിർലയെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ലോക്‌സഭ ആദ്യ ദിവസം തന്നെ ചർച്ചക്കെടുക്കും....

ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി യും, പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും

ലോകകപ്പിലെ ചരിത്രവിജയത്തിലൂടെ കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. ഇന്ത്യൻ ടീമിന്റെ...

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...