ചുങ്കത്തറ പഞ്ചായത്തിൽ കൂറുമാറിയ ഇടത് അംഗത്തിൻ്റെ ഭർത്താവ് സുധീർ പുന്നപാലയുടെ കട സി.പി.എം പ്രവർത്തകർ തകർത്തതായി പരാതി. കട പൂട്ടി താക്കോൽ കൊണ്ടുപോയെന്നും ആരോപണമുണ്ട്. പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.പി റീനയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സുധീർ പുന്നപ്പാല പൊലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സുധീർ പുന്നപ്പാല മലപ്പുറം എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്.