മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍-തൃശ്ശൂര്‍ മൂന്നാംഘട്ട ജില്ലാതല ഉദ്ഘാടനം ഇന്ന്

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ ‘ ഇനി ഞാന്‍ ഒഴുകട്ടെ ‘ മൂന്നാംഘട്ട ജില്ലാതല ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭയിലെ എല്ലാ നീര്‍ച്ചാലുകളും പുനരുജ്ജീവിപ്പിച്ചതിന്റെ പ്രഖ്യാപനം നടത്തി കെ. രാധാകൃഷ്ണന്‍ എം.പി. വടക്കാഞ്ചേരി നഗരസഭ ആര്യംപാടം പകല്‍ വീട് ഓഡിറ്റോറിയത്തില്‍ ഇന്ന് രാവിലെ 9 ന് നിര്‍വ്വഹിക്കും. നിര്‍വ്വഹണ സമിതി അംഗങ്ങളും, ജില്ലാ സാങ്കേതിക സമിതി അംഗങ്ങളും, പങ്കെടുക്കും. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി 2025 മാര്‍ച്ച് 21-ഓടെ സംസ്ഥാനത്തെ മുഴുവന്‍ നീര്‍ച്ചാലുകളും മാലിന്യമുക്തമായി പുനരുജ്ജീവിപ്പിക്കുവാനാണ് ലക്ഷ്യം. സംസ്ഥാനത്തെ നീര്‍ച്ചാലുകള്‍ ജനകീയമായി ശുചീകരിച്ച് പുനരുജ്ജീവിപ്പിക്കുന്നതിന് ഹരിതകേരളം മിഷന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ നടത്തിയ ക്യാമ്പയിനാണ് ‘ ഇനി ഞാനൊഴുകട്ടെ’. ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 8 ന് ആരംഭിച്ച് 205 മാര്‍ച്ച് 21 ന് അവസാനിക്കുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Leave a Reply

spot_img

Related articles

മഞ്ചേശ്വരത്തെ കെ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ബിജെപിയിൽ ഭിന്നത

മഞ്ചേശ്വരത്തെ കെ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കാസർകോട്ടെ ബിജെപിയിൽ ഭിന്നത. മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ...

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ്...

സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന ആരോപണത്തിൽ സർക്കാരിന് ആശ്വാസം

സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന ആരോപണത്തിൽ സർക്കാരിന് ആശ്വാസം.സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ ഓഫീസ് ഡി...

ജി. സുധാകരനുമായി സി.പി.എം. അനുരഞ്ജനത്തിനില്ല

പാർട്ടിയംഗത്വം പുതുക്കാൻ തയ്യാറാകാത്ത മുൻമന്ത്രി ജി. സുധാകരനുമായി സി.പി.എം. അനുരഞ്ജനത്തിനില്ല.അദ്ദേഹവുമായി ഇനി ചർച്ചയില്ലെന്ന് സി.പി.എം. ജില്ലാസെക്രട്ടറി ആർ. നാസർ വെളിപ്പെടുത്തി.അംഗത്വം പുതുക്കുക, സർക്കാർപരിപാടികളിൽ പങ്കെടുക്കുക,...