ഒരു സ്ഥലത്തു നിന്നും വളരെ ദൂരെയുള്ള, കടല്‍ കടന്നുള്ള ഒരു രാജ്യത്തേക്ക് യാത്ര ചെയ്താലുണ്ടാകുന്ന അവസ്ഥയാണിത്.
വളരെ ദൂരെയുള്ള രാജ്യങ്ങളിലെയും ഇന്ത്യയിലെയും സമയം വ്യത്യാസമുണ്ടെന്ന് അറിയാമല്ലോ?
ചിലപ്പോള്‍ മണിക്കൂറുകളോ ഒരു ദിവസമോ മുന്നോട്ടോ പിന്നോട്ടോ മാറും.
രാത്രി ഇവിടെ നിന്നും പുറപ്പെട്ട് മറ്റേ രാജ്യത്തെത്തുമ്പോള്‍ ചിലപ്പോള്‍ അവിടെ നട്ടുച്ചയായിരിക്കും.
അതോടെ ശരീരത്തിന്‍റെ താളം തെറ്റും. നമ്മുടെ ശരീരത്തിനുള്ളിലും ഒരു ക്ലോക്കുണ്ട്.
അതനുസരിച്ചാണ് കൃത്യസമയത്തിന് നമ്മള്‍ ഉണരുന്നതും മറ്റും.
നേരം തെറ്റി മറ്റേ രാജ്യത്തെത്തുമ്പോള്‍ ചിലപ്പോള്‍ ശരീരത്തിന് ഉറക്കം ബാക്കിയുണ്ടാകും.
ശരീരത്തിന്‍റെ ‘റൊട്ടീന്‍’ ആകപ്പാടെ തെറ്റും.
ഉറക്കവും ആഹാരം കഴിക്കുന്ന സമയവും ശരീരതാപവും എല്ലാം കുഴഞ്ഞുമറിയും.
തലവേദന, ക്ഷീണം, ഉറക്കമില്ലായ്മ, ഏകാഗ്രതയില്ലായ്മ തുടങ്ങി പല പ്രശ്നങ്ങളുണ്ടാകും.
ആ രാജ്യത്തിലെ സമയക്രമത്തോട് പൊരുത്തപ്പെടുമ്പോള്‍ ഇതെല്ലാം തനിയെ ശരിയാകും.
ചിലര്‍ക്ക് ഡോക്ടറുടെ സഹായം തേടേണ്ടിവരും.