കാര്‍ ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ ഡോക്ടര്‍ മരിച്ചു; ഭാര്യ ആശുപത്രിയില്‍

ദേശീയപാതയില്‍ കാര്‍ ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി; ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ മരിച്ചു, ഭാര്യ ആശുപത്രിയില്‍.കൊടുങ്ങല്ലൂരില്‍ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ ഡോക്ടര്‍ മരിച്ചു.എസ്എന്‍പുരത്ത് ദേശീയ പാതയില്‍ ടോറസ് ലോറിക്ക് പിന്നില്‍ കാറിടിച്ചായിരുന്നു അപകടം. കാര്‍ യാത്രക്കാരനായ കൊല്ലം കടപ്പാക്കട, എന്‍ട്ടിവി നഗറില്‍ അല്‍ സാറാ നിവാസില്‍ ഡോ.പീറ്റര്‍ (56) ആണ് മരിച്ചത്.

എസ് എന്‍ പുരം പൂവ്വത്തുംകടവ സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപം ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. തെക്ക് ഭാഗത്തേക്ക് പോയിരുന്ന കാര്‍ മുന്നില്‍ പോയിരുന്ന ലോറിക്ക് പിന്നിലാണ് ഇടിച്ചത്.സാരമായി പരുക്കേറ്റ പീറ്ററിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ ഭാര്യ ഡോ. സൂസനെ പരുക്കുകളോടെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തൃശ്ശൂര്‍ മതിലകം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Leave a Reply

spot_img

Related articles

നാദാപുരത്ത് ഷർട്ടിനെ ചൊല്ലി യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്

കോഴിക്കോട് നാദാപുരത്ത് ഷർട്ടിനെ ചൊല്ലി യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്.കല്ലാച്ചിയിലെ ടെക്സ്റ്റൈൽ ഷോറൂമിലാണ് സംഭവം. 2 പേർ ഒരേ കളർ ഷർട്ട് എടുത്തതിനെത്തുടർന്നാണ് സംഘർഷമുണ്ടായത് എന്നും...

ആശാപ്രവർത്തകരും സർക്കാരും തമ്മിൽ നടന്ന ചർച്ച പരാജയം; സമരം തുടരും

ആശാപ്രവർത്തകരും സർക്കാരും തമ്മിൽ നടന്ന ചർച്ച പരാജയം. സമരം തുടരും.വ്യാഴാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരം. എൻ എച്ച് എം ഉദ്യോഗസ്ഥരുമായി ആശാവർക്കർ അസോസിയേഷൻ...

കോട്ടയത്ത് 5 സ്ഥലങ്ങളിൽ ഫുട്ബോൾ പരിശീലന കേന്ദ്രങ്ങൾ ഒരുക്കി ഉമ്മൻചാണ്ടി ഫൗണ്ടേഷൻ

കോട്ടയത്ത് 5 സ്ഥലങ്ങളിൽ ഫുട്ബോൾ പരിശീലന കേന്ദ്രങ്ങൾ ഒരുക്കി ഉമ്മൻചാണ്ടി ഫൗണ്ടേഷൻ. കൂരോപ്പട, മീനടം, അയർക്കുന്നം, പുതുപ്പള്ളി, കുറിച്ചി എന്നിവിടങ്ങളിലാവും വിദ്യാർത്ഥികൾക്കായി ഫുട്ബോൾ പരിശീലന...

പീച്ചി ഡാം അപകടം; മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ധനസഹായം

തൃശ്ശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ ജനുവരി 12 ന് ഉണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് കുട്ടികളുടെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം അനുവദിക്കാന്‍...