ഡോ. ബി. ആര്‍. അംബേദ്ക്കര്‍ മാധ്യമ അവാര്‍ഡ് പ്രഖ്യാപനം 2024

ഈ വര്‍ഷത്തെ ഡോ. ബി. ആര്‍. അംബേദ്ക്കര്‍ മാധ്യമ അവാര്‍ഡിനായി 27 എന്‍ട്രികളാണ് ലഭിച്ചത്. അച്ചടി വിഭാഗത്തില്‍ 12 ഉം ദൃശ്യ വിഭാഗത്തില്‍ 12 ഉം ശ്രവ്യ വിഭാഗത്തില്‍ 3 ഉം എന്‍ട്രികളാണ് ജഡ്ജിംഗ് കമ്മിറ്റി പരിശോധിച്ചതെന്ന് മന്ത്രി O R കേളുവും PRD ഡയറക്ടർ TV സുഭാഷും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.2023 ആഗസ്റ്റ് 16 മുതല്‍ 2024 ആഗസ്റ്റ് 15 വരെ പട്ടികജാതി, പട്ടികവര്‍ഗ്ഗ മേഖലയിലെ ക്ഷേമ വികസന പ്രവര്‍ത്തനങ്ങളും പ്രശ്നങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടുകളും പരിപാടികളുമാണ് അവാര്‍ഡിനായി പരിഗണിച്ചത്.

അച്ചടി മാധ്യമങ്ങളില്‍ അവാര്‍ഡിന് അര്‍ഹമായത് ജനയുഗം പത്രത്തില്‍ പ്രസിദ്ധീകരിച്ച “പൂമാലയിലെ പൂക്കള്‍” എന്ന പരമ്പരയാണ്. ഇടുക്കി ബ്യൂറോ ചീഫ് ആര്‍. സാംബനാണ് അവാര്‍ഡ് ജേതാവ്. തൊടുപുഴ പൂമാല എന്ന പട്ടികവര്‍ഗ്ഗ ഗ്രാമത്തിലെ സ്കൂളില്‍ സാമൂഹ്യ പ്രവര്‍ത്തകരും മറ്റും ചേര്‍ന്ന് സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളാണ് പരമ്പരയില്‍. 30,000 രൂപയും ഫലകവുമാണ് അവാര്‍ഡ്.രാഷ്ട്രദീപിക പാലക്കാട് ബ്യൂറോ ചീഫ് എം.വി. വസന്ത് തയ്യാറാക്കിയ “അരിഞ്ഞെറിയാം രക്തക്കറുപ്പിനെ” എന്ന പരമ്പര ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. പട്ടികവര്‍ഗ്ഗ മേഖലയില്‍ ബാധിച്ചുകൊണ്ടരിക്കുന്ന അരിവാള്‍ രോഗത്തിന്റെ ഭീകരത വരച്ചുകാട്ടുന്ന പരമ്പരയാണിത്. 10000 രൂപയും ഫലകവുമാണ് അവാര്‍ഡ്.
ദൃശ്യ വിഭാഗത്തില്‍ മാതൃഭൂമി ന്യൂസിലെ കണ്ടന്റ് ക്രിയേറ്റര്‍ നീതു എന്‍. തയ്യാറാക്കിയ “ഒരു പാടുനാളത്തെ സ്വപ്നമാണ് നിയമഗോത്രം, അതിന്റെ ആദ്യ പടിയായി വക്കീല്‍ കോട്ടണിയാന്‍ കല്‍പ്പന” എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് LLB പ്രവേശനത്തിനായി പ്രത്യേക പരിശീലനവും മറ്റും നല്‍കി അവരെ ഉന്നതിയിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിക്കുന്നതാണ് പരമ്പര. 30000 രൂപയും ഫലകവുമാണ് അവാര്‍ഡ്.

ശ്രവ്യ മാധ്യമ വിഭാഗത്തില്‍ മാറ്റൊലി FM റേഡിയോയിലെ പ്രൊഡ്യൂസര്‍ കെ. പൂര്‍ണ്ണിമയ്ക്കാണ് അവാര്‍‍ഡ്. പണിയ വിഭാഗക്കാര്‍ക്കിടയില്‍ ഉണ്ടായ മുന്നേറ്റത്തിന്റെ പ്രയോജനപ്രദമായ റിപ്പോര്‍ട്ടാണിതെന്ന് ജൂറി വിലയിരുത്തി. 15000 രൂപയും ഫലകവുമാണ് അവാര്‍ഡ്.
ഡിസംബര്‍ 6 ന് പകല്‍ 12 ന് KTDC ചൈത്രം ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഇതിന്റെ ഭാഗമായി രാവിലെ 10 മുതല്‍ “ഇന്ത്യന്‍ മാധ്യമ ലോകത്തെ SC/ST പ്രാതിനിധ്യം” എന്ന വിഷയത്തില്‍ മാധ്യമ സെമിനാര്‍ നടക്കും. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, എം. വി. നികേഷ്കുമാര്‍, ആതിര തമ്പി, സരിത വര്‍മ്മ, കെ. രാജേഷ് ചിറപ്പാട്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും.അവാര്‍ഡിന് പരിഗണനയ്ക്കുവന്ന അച്ചടി – ദൃശ്യ റിപ്പോര്‍ട്ടുകളില്‍ വേണ്ടത്ര അന്വേഷണവും ജാഗ്രതയും കുറവായിരുന്നെന്ന് ജൂറി വിലയിരുത്തി. PRD ഡയറക്ടര്‍ ടി. വി. സുഭാഷ് IAS (ചെയര്‍മാന്‍), മാധ്യമ പ്രവര്‍ത്തകരായ കെ. പി. രവീന്ദ്രനാഥ്, പ്രിയ രവീന്ദന്‍, സരസ്വതി നാഗരാജന്‍, രാജേഷ് കെ. എരുമേലി എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.ഡിഗ്രി കഴിഞ്ഞ് ജേണലിസം പി.ജി. യോ ഡിപ്ലോമയോ പാസായ പട്ടിക വിഭാഗക്കാര്‍ക്ക് 2 വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പദ്ധതിയും ട്രേസില്‍ (ട്രെയിനിംഗ് ഫോര്‍ കരിയര്‍ എക്സലന്‍സ്) നടപ്പാക്കുകയാണ്. ആദ്യഘട്ടത്തില്‍ 15 പേരെ തെരഞ്ഞെടുത്ത് മീഡിയ അക്കാദമി വഴി വിവിധ പത്ര -ദൃശ്യ മാധ്യമങ്ങളില്‍ പരിശീലനത്തിന് അയക്കും ഇവര്‍ക്കുള്ള സ്റ്റൈപ്പന്റ് പട്ടികജാതി വികസന വകുപ്പ് നല്‍കും. പട്ടിക വിഭാഗ മേഖലകളില്‍ നിന്നും കൂടുതല്‍ പേര്‍ മാധ്യമ രംഗത്തേയ്ക്ക് എത്തുന്നതിന് ഈ പദ്ധതി സഹായിക്കും. ഇന്റേണ്‍ഷിപ്പ് അപേക്ഷ ഉടന്‍ ക്ഷണിക്കും.

Leave a Reply

spot_img

Related articles

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...