വിശ്രുത ജൈവരസതന്ത്ര ശാസ്ത്രജ്ഞൻ ചെങ്ങന്നൂർ ഇടവൂർ മഠത്തിൽ ഡോ. ഇ.പി മാധവ ഭട്ടതിരി അന്തരിച്ചു.98 വയസ്സായിരുന്നു.അന്തർദേശീയ തലത്തിൽ ഒട്ടേറെ മെഡിക്കൽ സർവകലാശാലകളിൽ ഗവേഷകനായും അധ്യാപകനായും മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രസതന്ത്രത്തിൽ നോബൽ സമ്മാനാർഹരെ നിശ്ചയിക്കാനുള്ള സമിതിയിൽ അംഗമായിരുന്ന ഏക മലയാളിയാണ്.
പൊതുദർശനം തിരുവനന്തപുരം പൈപ്പിൻമൂട് സ്വാതി ലെയ്നിൽ ഉള്ള വസതിയിൽ.ഭാര്യ മാലതി ഭട്ടതിരി.മക്കൾ മാധുരി, ഡോ.മനു, ഡോ.മാലിനി മരുമക്കൾ ദാമോദരൻ നമ്പൂതിരി, നീന ഭട്ടതിരി, ശ്രീകാന്ത്. ചെറുമക്കൾ ദീപു, ദിലീപ്, ഡോ.മീതുഭട്ടതിരി, ഡോ.നിമ്മി ഭട്ടതിരി, വിവേക്. സംസ്കാരം ഇന്ന് 3 ന്ശാന്തി കവാടത്തിൽ.