പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് നല്‍കി. ടാങ്കുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായ പഞ്ചായത്തിലെ പ്രദേശങ്ങളില്‍ താമസിക്കുന്ന 52 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ശേഖരിച്ച് വയ്ക്കുന്നതിനാണ് ടാങ്ക് നല്‍കിയത്. വൈസ് പ്രസിഡന്റ് റാഹേല്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.പി.വിദ്യാധരപ്പണിക്കര്‍, ഗ്രാമപഞ്ചായത്ത് അംഗം ശരത് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി അജിത് കുമാര്‍, ഗുണഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.